'അടുത്ത ബാഹുബലി അണിയറയില്‍ ഒരുങ്ങുന്നു'; പത്തൊമ്പതാം നൂറ്റാണ്ടിനെക്കുറിച്ച് വിനയന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 20 ജൂലൈ 2021 (11:09 IST)
വിനയന്‍-സിജു വില്‍സണ്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. സിനിമ തീയറ്ററുകള്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന ഉറപ്പ് സംവിധായകന്‍ നല്‍കി. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ള രംഗങ്ങളെല്ലാം രണ്ടാം തരംഗത്തിന് മുമ്പ് തന്നെ ചിത്രീകരിക്കാന്‍ ആയെന്ന സന്തോഷത്തിലാണ് അദ്ദേഹം. ഇനി ക്ലൈമാക്‌സ് കൂടിയേ ബാക്കിയുള്ളൂ.
 
പറയാതിരിക്കാന്‍ ആകില്ലെന്നും അടുത്ത ഒരു ബാഹുബലി തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. പഴയകാല പുനര്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഈ ചിത്രത്തെ സംബന്ധിച്ച് ഏറ്റവും കഠിനമായ കാര്യം. എന്നാല്‍ ഫസ്റ്റ് കട്ട് കഴിഞ്ഞപ്പോള്‍ തനിക്ക് പറയാനാകും തന്റെ ക്രൂ അതില്‍ വിജയിച്ചു എന്നത്. താന്‍ വിചാരിച്ചതിലും വലിയ സിനിമയായിരിക്കും ഇതൊന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
 
പത്തൊമ്പതാം നൂറ്റാണ്ട്' എഡിറ്റിംഗ് വര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇനി ചിത്രീകരിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ഡബ്ബിംഗും പുരോഗമിക്കുകയാണ്. സിജു വില്‍സണും ടിനി ടോമും ഒരുമിച്ചുള്ള രംഗങ്ങളുടെ ഡബ്ബിംഗ് അടുത്തിടെ തുടങ്ങിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments