ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളേ, പക്ഷേ മധുരരാജയിൽ എവിടെയാ ചന്തു?- വൈശാഖ് തന്നെ പറയുന്നു
ചന്തുവും മധുരരാജയും തമ്മിലെന്ത് ബന്ധം?
പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് മധുരരാജ. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്നു. സംവിധാനം വൈശാഖ് തന്നെ. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്.
"മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്‘’- വൈശാഖ് പറഞ്ഞത് നൂറ് ശതമാനം സത്യമാവുകയാണ്.
പുലിമുരുകനിൽ മോഹൻലാലിനെ ആക്ഷൻ പഠിപ്പിച്ച ഹീറ്റർ ഹെയ്ൻ തന്നെയാണ് ചിത്രത്തിൽ മമ്മൂട്ടിയേയും ആക്ഷൻ പഠിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു സീനിൽ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകൻ വൈശാഖ് തന്നെ പറയുന്നു. ആക്ഷന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ സ്പിരിറ്റും, ഡെഡിക്കേഷനും സല്യൂട്ട് ചെയ്യണമെന്നും വൈശാഖ് പറയുന്നു.
വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പിറന്നാൾ ആശംസകൾ മമ്മൂക്ക. നമ്മൾ ഇപ്പോൾ ഒരു സിനിമയിലാണ് വർക്ക് ചെയ്യുന്നത്. മമ്മൂക്കയുടെ പ്രധാനപ്പെട്ട ഒരു ആക്ഷൻ സീൻ ചിത്രത്തിലുണ്ട്. പീറ്റർ ഹെയ്നൊപ്പം. കൂട്ടുകാരെ, ഞാൻ സത്യമിട്ട് പറയുന്നു ഒരു സിംഗിൾ ഷോട്ടിൽ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. മമ്മൂക്കയുടെ അഭ്യർത്ഥനയായിരുന്നു ഡ്യൂപ്പിനെ വേണ്ട എന്ന്. അദ്ദേഹത്തിന്റെ ഈ സ്പിരിറ്റ്, പാഷൻ, ഡെഡിക്കേഷൻ ഇതിനെയെല്ലാം സമ്മതിക്കാതെ വയ്യ. സല്യൂട്ട് ചെയ്യുന്നു ആ കഴിവിനെ. ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളെ... ലവ് യു മമ്മൂക്ക..