മോഹൻലാൽ ‘സ്കൂട്ടായി’, രക്ഷപെടാനാകാതെ ‘മഹാവലയത്തിൽ’പ്പെട്ട് ബിജെപി!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (11:44 IST)
ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നത് സംബന്ധിച്ച് താൻ അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ ആ കാര്യത്തിൽ തീരുമാനമായി. എന്നാൽ, ഇതുസംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അന്ത്യമാകുന്ന മട്ടില്ല. 
 
സംസ്ഥാന ബിജെപി നേതൃത്വം മോഹന്‍ലാലിന്റെ വരവിനെ സ്വാഗതം ചെയ്യുക കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ ബലപ്പെടുകയാണ്. ബിജെപി ടിക്കറ്റില്‍ മത്സരിച്ചില്ലെങ്കിലും സ്വതന്ത്ര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായെങ്കിലും ലാല്‍ കളത്തിലിറങ്ങുമെന്നും അതാണ് ബിജെപിയുടെ ആഗ്രഹമെന്നും വ്യക്തം.
 
പക്ഷേ, സംഭവം പുലിവാൽ ആയതോടെ ലാൽ നൈസിന് സ്കൂട്ടായെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ, മോഹൻലാലിന്റെ ആരാധകവലയത്തെ വോട്ടാക്കാമെന്ന ‘മോഹത്തിൽ’ നിന്നും ബിജെപിക്ക് ഇതുവരെ പുറത്തുവരാൻ കഴിഞ്ഞിട്ടില്ല.
 
കേരളത്തിലെ ബിജെപിക്ക് വീണ് കിട്ടുന്ന നിരവധി അവസരങ്ങളുണ്ടെന്നും അവയ്ക്ക് വേണ്ടി കാത്തിരുന്ന് കരുക്കള്‍ നീക്കുകയാണ് തങ്ങളെന്നുമാണ് മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരിക്കവേ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. 
 
വിവാദം ഭയന്ന് ബിജെപി ടിക്കറ്റില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കിലും എന്‍ഡിഎയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വര്‍ദ്ധിച്ചു