Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഞ്ചിത്തും മോഹൻലാലു ഒന്നിക്കുന്ന ബിലാത്തിക്കഥ ഓണത്തിന് തീയറ്ററുകളിലെത്തും

സിനിമ ബിലാത്തിക്കഥ മോഹൻലാൽ രഞ്ചിത് Cinema Bilathikatha Mohanlal Ranjith
, വെള്ളി, 13 ഏപ്രില്‍ 2018 (17:27 IST)
ലോഹത്തിനു ശെഷം മോഹൻലാലും രഞ്ചിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ബിലത്തിക്കഥ ഓണത്തിന് തീയറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം മെയ് പത്തിന് ലണ്ടനിൽ തുടക്കമാകും. മെയ് പത്തുമുതൽ ജൂൺ ഇരുപത്തഞ്ച് വരേയാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാനായി നൽകിയിരിക്കുന്ന ഡേറ്റ് 
 
ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍. പി, എന്‍. കെ. നാസര്‍ എന്നിവര്‍ ചേർന്നാണ് ബിലാത്തിക്കഥ നിർമ്മിക്കുന്നത് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സേതുവാണ് അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവർ നായികമാരായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ബിലാത്തിക്കഥയിൽ വേഷമിടുന്നു എന്ന പ്രത്യേഗതയുമുണ്ട്. കലാഭവന്‍ ഷാജോണും‍ ഷാലിന്‍ സോയയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസാണ് ചിത്രം ഓണത്തിന് ചിത്രം തീയറ്ററുളിലെത്തിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവരസ പരമ്പരയിലൂടെ ജയരാജ് വീണ്ടും രാജ്യത്തെ മികച്ച സംവിധായകന്‍