Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോൺ പോൾ ജോർജ് ഇനി 'അമ്പിളി'ക്ക് പിന്നാലെ, നായകൻ സൗബിൻ

ജോൺ പോൾ ജോർജ് ഇനി 'അമ്പിളി'ക്ക് പിന്നാലെ, നായകൻ സൗബിൻ
, ഞായര്‍, 15 ഏപ്രില്‍ 2018 (13:00 IST)
ഗപ്പിക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാന് ജോൺ പൊൾ ജോർജ് എന്ന സംവിധായകൻ. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഒരു റോഡ്മൂവിയുമായാണ് ജോൻ പൊൾ ജോർജ്ജ് എത്തുന്നത്. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറാണ് നായകനായി എത്തുക. തൻവി റാം എന്ന പുതുമുഖമാണ് ചിത്രത്തിലെ നായിക. 
 
നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഈ സിനിമയിലൂടെ എന്നതും പ്രത്യേഗതയാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ദേയനായ ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. കിരൺ ദാസാണ് ചിത്രസംയോജകൻ. ഗപ്പിക്കായി ഗാനങ്ങൾ ഒരുക്കിയ വിഷ്ണു വിജയ് തന്നെ അമ്പിളിക്കും സംഗീതം നൽകും.
 
ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യുയുടെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കുന്ന സിനിമ ഈ വർഷം അവസാനത്തോടെ തീയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 
 
ആദ്യ സിനിമയായ ഗപ്പി ഏറെ പ്രേക്ഷക പ്രശംസ  സംവിധായകനു നെടിക്കൊടുത്തിരുന്നു. അഞ്ച് അവാർഡുകൾ സ്വന്തമാക്കി ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും ശ്രദ്ദേയമായ നേട്ടം കൈവരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ ഞരമ്പുകളിലോടുന്ന ക്യാൻസറാണ് ബി ജെ പി യെന്ന് ഗോവിന്ദ് മേനോൻ