Select Your Language

Notifications

webdunia
webdunia
webdunia
webdunia

Get Set Baby Social Media Review: 'മാര്‍ക്കോ'യ്ക്കു ശേഷം എത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമായിട്ടും ഡിമാന്‍ഡ് ഇല്ല ! ക്ലീഷേ പടമെന്ന് സോഷ്യല്‍ മീഡിയ

തിരക്കഥ മോശമായെന്നും മടുപ്പിക്കുന്നതാണെന്നും ലെന്‍സ്മാന്‍ റിവ്യുവില്‍ പറയുന്നു

Get Set Baby  Get Set Baby Social Media Review Get Set Baby Review

രേണുക വേണു

, വെള്ളി, 21 ഫെബ്രുവരി 2025 (19:04 IST)
Get Set baby

Get Set Baby Social Media Review: 'മാര്‍ക്കോ'യുടെ വലിയ വിജയത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍ ചിത്രം 'ഗെറ്റ് സെറ്റ് ബേബി'ക്ക് തണുപ്പന്‍ പ്രതികരണം. ആദ്യദിനമായ ഇന്ന് ബോക്‌സ്ഓഫീസില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടില്ല. മാത്രമല്ല ചില സ്‌ക്രീനുകളില്‍ ആവശ്യത്തിനു പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയും ചെയ്തതായി വിവരമുണ്ട്. 
 
ഒരു കോമഡി ഡ്രാമയായാണ് വിനയ് ഗോവിന്ദ് 'ഗെറ്റ് സെറ്റ് ബേബി' ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനോ തിയറ്ററില്‍ പിടിച്ചിരുത്താനോ ചിത്രത്തിനു സാധിച്ചിട്ടില്ലെന്ന് ആദ്യ ഷോയ്ക്കു ശേഷം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു ഫീല്‍ ഗുഡ് മൂവിയില്‍ എന്താണോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അത് നല്‍കുന്നതില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം പരാജയപ്പെട്ടെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. 
 
'പുതിയ വീഞ്ഞ്, പഴയ കുപ്പിയില്‍' എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ റിവ്യുവില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തിരക്കഥ മോശമായെന്നും മടുപ്പിക്കുന്നതാണെന്നും ലെന്‍സ്മാന്‍ റിവ്യുവില്‍ പറയുന്നു. സമാന രീതിയിലുള്ള അഭിപ്രായങ്ങളാണ് ചിത്രത്തിനു സമൂഹമാധ്യമങ്ങളിലും ലഭിക്കുന്നത്. 
 
നിഖില വിമലാണ് ചിത്രത്തില്‍ നായിക. ചെമ്പന്‍ വിനോദ് ജോസ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹന്‍, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി ബുദ്ധിമുട്ടിക്കുന്നു, ഞാൻ എന്ത് ചെയ്യണം?, ഞങ്ങൾക്കൊരു കുഞ്ഞ് വരാൻ പോവുന്നു, ഒരുപാട് നന്മ ചെയ്യുന്നയാളാണ് ഞാൻ: ബാല