Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meesha review: കാടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ വന്യതകളിലേക്കുള്ള 'മീശ', മലയാളത്തിലും സ്ഥാനം ഉറപ്പിച്ച് കതിര്‍, റിവ്യൂ

കാടിനെ പശ്ചാത്തലമാക്കി പുരുഷസൗഹൃദത്തിന്റെയും ആഴമുള്ള രാഷ്ട്രീയസംവാദങ്ങളുടെയും കുരുക്കഴിക്കുമ്പോള്‍ മീശ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ട് മികച്ച് നില്‍ക്കുന്ന സിനിമയായി മാറുന്നുണ്ട്.

Meesha Malayalam movie review,Kathir Malayalam debut,Meesha film forest thriller,Meesha Kathir performance,മീശ സിനിമ റിവ്യൂ, എം സി ജോസഫ് സിനിമ, കതിർ മലയാളം സിനിമ

അഭിറാം മനോഹർ

, വെള്ളി, 1 ഓഗസ്റ്റ് 2025 (14:19 IST)
Meesha Review
വികൃതി എന്ന സിനിമയ്ക്ക് ശേഷം എം സി ജോസഫ് ഒരുക്കുന്ന സിനിമ എന്ന നിലയില്‍ പല മലയാളി പ്രേക്ഷകരും കാത്തിരുന്ന സിനിമയാണ് മീശ. സാമൂഹ്യപ്രസക്തിയുള്ള വിഷയം ആദ്യ സിനിമയില്‍ ചര്‍ച്ച ചെയ്ത എം സി ജോസഫ് രണ്ടാമത്തെ സിനിമയിലും ഗൗരവകരമായ പ്രമേയമാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് സിനിമയുടെ ടീസറും ട്രെയ്ലറുമെല്ലാം സൂചന നല്‍കിയിരുന്നു. കാടിനെ പശ്ചാത്തലമാക്കി പുരുഷസൗഹൃദത്തിന്റെയും ആഴമുള്ള രാഷ്ട്രീയസംവാദങ്ങളുടെയും കുരുക്കഴിക്കുമ്പോള്‍ മീശ അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ട് മികച്ച് നില്‍ക്കുന്ന സിനിമയായി മാറുന്നുണ്ട്. മലയാളികള്‍ക്ക് പ്രിയങ്കരനായ പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കതിര്‍, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, ശ്രീകാന്ത് മുരളി,സുധീ കോപ്പ, ജിയോ ബേബി എന്നിങ്ങനെ ശക്തമായ അഭിനയനിരയാണ് സിനിമയ്ക്കുള്ളത്.
 
 കഥാനായകനായ മിഥുന്‍(കതിര്‍) സുഹൃത്തുക്കളിലെ കാടിനുള്ളിലെ ഒരു വീട്ടിലേക്ക് സുഹൃത്തുക്കളെ നീണ്ട നാളുകള്‍ക്ക് ശേഷം വിരുന്ന് വിളിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വില്ലന്‍- നായകന്‍ ദ്വന്ദത്തില്‍ നിന്നും വ്യത്യസ്തമായി കഥാപാത്രങ്ങള്‍ക്കെല്ലാം ഗ്രേ സോണാണ് സംവിധായകന്‍ നല്‍കിയിട്ടുള്ളത്. ഇതിനെ സ്വാധീനിക്കുന്ന രംഗങ്ങള്‍ കയ്യടക്കത്തോടെ പകര്‍ത്താന്‍ സുരേഷ് രാജന്റെ ഛായാഗ്രഹണത്തിനായിട്ടുണ്ട്. കാടിന്റെ വന്യതയും വേട്ടയുടെ സ്വഭാവവുമെല്ലാം ക്യാമറകണ്ണുകളില്‍ ഭദ്രമാണ്. ഒരു സ്ലോ ബേണ്‍ ത്രില്ലറായി നീങ്ങുന്ന കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളും രാഷ്ട്രീയവുമെല്ലാമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് എന്നതിനാല്‍ തന്നെ ഗൗരവകരമായ ആസ്വാദനം ആവശ്യപ്പെടുന്ന സിനിമയാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala State Films Awards 2024: മമ്മൂട്ടിയെ 'വെട്ടാന്‍' ആസിഫിനു കഴിയുമോ? വാശിയേറിയ പോരാട്ടത്തിനു സാധ്യത