മഹാവീർ കർണ്ണയ്‌ക്ക് തുടക്കം; ചിയാൻ വിക്രത്തിന്റെ അടുത്ത ഹിറ്റ് ഒരുങ്ങുന്നത് 300 കോടി മുതൽ മുടക്കിൽ!

വ്യാഴം, 7 ഫെബ്രുവരി 2019 (15:31 IST)
തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാവീർ കർണ്ണ'. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ ഉടന്‍ ആരംഭിക്കും. വിക്രമിനൊപ്പമുള്ള സംവിധായകന്‍ വിമലിന്റെയും എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെയും ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പിന്റെയും സെല്‍ഫി പുറത്തു വന്നതോടെയാണ് ആരാധകർ ആവേശത്തിലായത്.
 
300 കോടി ബജറ്റിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിനായി ഗംഭീര സെറ്റാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുനടയില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു.
 
ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരാണ് സിനിമയ്ക്കായി പ്രവര്‍ത്തിക്കുക. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ മാര്‍ച്ചില്‍ ആരംഭിക്കും. 32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് വേറെ ലെവൽ; പേരൻപിന് പ്രത്യേക ഷോ ഒരുക്കി വിജയ് ഫാൻസ്