Select Your Language

Notifications

webdunia
webdunia
webdunia
webdunia

2.o - വേറെ ലെവൽ പടം, പക്കാ മാസ്; സ്റ്റൈൽമന്നൻ കസറി!

2.o - വേറെ ലെവൽ പടം, പക്കാ മാസ്; സ്റ്റൈൽമന്നൻ കസറി!

എസ് ഹർഷ

, വ്യാഴം, 29 നവം‌ബര്‍ 2018 (10:52 IST)
ഇന്ത്യൻ സിനിമ ഏറ്റവും അധികം ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 2.o . ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡചിത്രം റിലീസായിരിക്കുകയാണ്. രജനികാന്തും അക്ഷയ്കുമാറും അഭിനയിക്കുന്ന ചിത്രത്തില്‍ എമി ജാക്‍സണാണ് നായിക. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.o പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 543 കോടി രൂപയാണ് ചിത്രത്തിന്‍റെ ചെലവ്.
 
നിസംശയം പറയാൻ സാധിക്കും ഇതു ചരിത്രം ആണ്. ഒരു ഇന്ത്യൻ സംവിധായകനാൽ ഇത്രേം ചെയ്യാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണീ ചിത്രം. 3D യിൽ തന്നെ കാണേണ്ട പടം. ഇന്ത്യയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും പൊളിച്ചു അടക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. 
 
ചിത്രത്തിന്റെ ട്രെയിലറിലൂടെ തന്നെ കഥാന്തു വ്യക്തമാകുന്നതാണ്. മൊബൈൽ ടവറിൽ നിന്നുണ്ടാകുന്ന റേഡിയേഷൻ ലോകത്ത്‌ പ്രത്യേകിച്ച്‌ പക്ഷികൾക്ക്‌ എത്രത്തോളം ഭീഷണിയാണെന്നു വിശദീകരിക്കുന്ന ഒരു സന്ദേശം ഉൾപ്പെടുത്തി പതിവു പോലെ ഒരു ശങ്കർ ബ്രഹ്മാണ്ട മാജിക് തന്നെയാണ് ചിത്രം.
 
സിനിമയിൽ ശരാശരിയായി മാറിയ ആദ്യ പകുതിയുടെ പോരായ്മകൾ സെക്കന്റ് ഹാഫിലൂടെ സംവിധായകൻ തീർത്തു തരുന്നുണ്ട്. സ്റ്റൈൽമന്നൻ രജനികാന്ത് പൊളിച്ചടുക്കിയ ചിത്രം. ഇന്ത്യൻ സിനിമ ഇനിമുതൽ 2.o യ്യ്ക്ക് മുൻപും ശേഷവും എന്ന് അറിയപ്പെട്ടേക്കാം. 
 
(റേറ്റിംഗ്: 3.5/5) 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ആക്രമിക്കപ്പെട്ട സംഭവം; 'അവാസ്‌തവ'ത്തിൽ ദിലീപും എത്തുമോ?- സത്യാവസ്ഥ ഇതാണ്