മിഷന്‍ മംഗള്‍ പ്രതീക്ഷിച്ചിത്ര പോരാ, പക്ഷേ പടം ഹിറ്റ് !

ശനി, 17 ഓഗസ്റ്റ് 2019 (15:00 IST)
അക്ഷയ് കുമാര്‍ നായകനായ ഹിന്ദിച്ചിത്രം ‘മിഷന്‍ മംഗള്‍’ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസുകളൊന്നും നല്‍കാത്ത സിനിമയാണ്. പ്രതീക്ഷിക്കുന്ന രീതിയില്‍ കഥ തുടങ്ങി അവസാനിക്കുന്ന ചിത്രം പ്രേക്ഷകരെയോ നിരൂപകരെയോ ഒരു പരിധിക്കപ്പുറം തൃപ്തിപ്പെടുത്തുന്നില്ല. എന്നാല്‍ ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് മിഷന്‍ മംഗള്‍ നടത്തുന്നത്. 
 
ചിത്രം നാലുദിവസത്തിനുള്ളില്‍ 100 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവാഗതനായ ജഗന്‍ ശക്തി സംവിധാനം ചെയ്ത മിഷന്‍ മംഗള്‍ റിലീസ് ദിവസമായ വ്യാഴാഴ്ച 29.16 കോടിയും വെള്ളിയാഴ്ച 17.28 കോടിയും കളക്ഷന്‍ നേടിയിരുന്നു. ശനിയും ഞായറും മികച്ച കളക്ഷന്‍ കിട്ടുമെന്നുറപ്പാണ്. വെറും 32 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. 
 
മംഗള്‍‌യാന്‍ മിഷന്‍റെ കഥ പറയുന്ന മിഷന്‍ മംഗളില്‍ വിദ്യാബാലന്‍, തപ്‌സി പന്നു, നിത്യ മേനോന്‍, സൊനാക്ഷി സിന്‍‌ഹ, ഷര്‍മന്‍ ജോഷി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
തിരക്കഥയില്‍ അമ്പേ പാളിയ സിനിമ പക്ഷേ അക്ഷയ്കുമാര്‍ എന്ന താരത്തിന്‍റെയും സഹതാരങ്ങളുടെയും പ്രഭയിലാണ് ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുന്നത്. എന്തായാലും നിര്‍മ്മാതാക്കള്‍ക്ക് ഈ സിനിമ ഒരു നഷ്ടക്കച്ചവടമാകില്ലെന്ന് ഉറപ്പാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അവാർഡ് വേദിയിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്