Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദൈവം അവന് ഊർജ്ജം പകർന്നു, അവന്റെ കുടുംബത്തെ രക്ഷിക്കാൻ’- വരത്തൻ കിടുക്കി, ആദ്യ റിപ്പോർട്ട് പുറത്ത്

‘ദൈവം അവന് ഊർജ്ജം പകർന്നു, അവന്റെ കുടുംബത്തെ രക്ഷിക്കാൻ’- വരത്തനെ സ്വീകരിച്ച് പ്രക്ഷകർ

‘ദൈവം അവന് ഊർജ്ജം പകർന്നു, അവന്റെ കുടുംബത്തെ രക്ഷിക്കാൻ’- വരത്തൻ കിടുക്കി, ആദ്യ റിപ്പോർട്ട് പുറത്ത്
, വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (12:45 IST)
2014 പുറത്തിറങ്ങിയ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് - ഫഹദ് ഫാസിൽ കോംബോ ആദ്യമായി പ്രേക്ഷകർ കാണുന്നത്. അമൽ നീരദിന്റെ മാസ്റ്റർ പീസായിരുന്നു ആ ചിത്രം. ഇതിനുശേഷം ഇരുവരും ഒരുമിക്കുന്നുവെന്ന വാർത്ത വന്നതു മുതൽ പ്രേക്ഷകർ ആകാംഷയിലായിരുന്നു. ആകാംഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ വരത്തൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 
 
" ദൈവം എനിക്ക് ഊർജ്ജം പകരും എന്റെ കുടുംബത്തെ രക്ഷിക്കാൻ " ഇങ്ങനെ ഒരു വാചകം എഴുതിക്കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആ വാചകത്തെ നൂറ് ശതമാനം അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ കഥാഗതി.  
 
അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രിയ - എബി ദമ്പതികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളും പ്രശ്നങ്ങളുമാണ് വരത്തനിലുള്ളത്.
 
ദുബായിലെ ജോലി പ്രശ്നങ്ങൾ കാരണം ദുബായ് ജീവിതത്തോട് ചെറിയ ഇടവേള പറഞ്ഞു എബിയും പ്രിയയും നാട്ടിലേക്ക് തിരിക്കുകയാണ്. പ്രിയയുടെ പപ്പയുടെ പതിനെട്ടാം മൈലിലുള്ള തോട്ടത്തിലേക്കാണ് അവരുടെ യാത്ര. അവിടെ അവർക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുടെ കഥയാണ് ആദ്യ പകുതി.
 
തുടർന്ന് അവിടെവച്ച് അവർ നേരിടേണ്ടി വരുന്ന ചില ഗുരുതര പ്രശ്നങ്ങളും അതിനെ അതിജീവിക്കുന്നതും ഒക്കെയാണ് വരത്തനില്ലേ കാഴ്ചകൾ. ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്പരത്തില്‍ ബാഹുബലിയിലെ എഫക്ട് ഉപയോഗിക്കാന്‍ പറ്റുമോ?- പരിഹസിച്ചവരോട് ഗായത്രി അരുൺ