Select Your Language

Notifications

webdunia
webdunia
webdunia
webdunia

134 വർഷം നീണ്ട നിയമ‌പോരാട്ടം; അയോധ്യ തർക്കത്തിൽ അന്തിമ വിധി വന്ന വർഷം

കനത്ത ജാഗ്രതയോടെയാണ് രാജ്യം അയോധ്യ വിധി കാത്തിരുന്നത്.

134 വർഷം നീണ്ട നിയമ‌പോരാട്ടം; അയോധ്യ തർക്കത്തിൽ അന്തിമ വിധി വന്ന വർഷം

റെയ്‌നാ തോമസ്

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (13:25 IST)
പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യ തർക്ക ഭൂമി  കേസിൽ അന്തിമ വിധി വന്ന വർഷം എന്ന നിലയിലായിരിക്കും  2019 ചരിത്രത്തിൽ അടയാളപ്പെടുത്തുക. പത്തോൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ഒരു വലിയ തർക്കമാണ് രാജ്യത്തെ പരമോന്നത നീതി പീഠം ഇക്കൊല്ലം തീർപ്പാക്കിയത്. 
 
കനത്ത ജാഗ്രതയോടെയാണ് രാജ്യം അയോധ്യ വിധി കാത്തിരുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന കാലങ്ങളായുള്ള ഹിന്ദു സംഘടനകളുടെ ആവശ്യം അംഗീകരിക്കുന്നതായിരുന്നു സുപ്രീം കോടതി വിധി. 
 
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി കേസിലെ കക്ഷികളായ രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് 2019 നവംബർ 9ന് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞത്. 
 
സമ്മിശ്ര പ്രതികരണമാണ് വിധിക്കെതിരെ ഉയർന്നത്. മുസ്ലിം സംഘടനകൾ പുന: പരിശോധനാ ഹർജി സമർപ്പിച്ചെങ്കിലും കോടതി ഇത് തള്ളിക്കളയുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2019, എൻഡിഎ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടിയ വർഷം !