Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍ ക്ലാസിക്കോ രണ്ടാം പാദത്തിലും തകര്‍പ്പന്‍ ജയം; ബാഴ്‌സയെ തകര്‍ത്ത് റയിലിന് സൂപ്പര്‍ കപ്പ് കിരീടം

എല്‍ ക്ലാസിക്കോ രണ്ടാം പാദത്തിലും തകര്‍പ്പന്‍ ജയം; ബാഴ്‌സയെ തകര്‍ത്ത് റയിലിന് സൂപ്പര്‍ കപ്പ് കിരീടം
, വ്യാഴം, 17 ഓഗസ്റ്റ് 2017 (11:39 IST)
സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടനേട്ടത്തോടെ റയല്‍ മാഡ്രിഡ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും ബദ്ധവൈരികളായ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് മാഡ്രിഡ് കിരീടമുയര്‍ത്തിയത്.   
 
മത്സരത്തിന്റെ നാലാം മിനിട്ടില്‍ അസെന്‍സിയോയും 38 ആം മിനിട്ടില്‍ കരിം ബെന്‍സേമയുമാണ് റയലിന്റെ ഗോളുകള്‍ സ്വന്തമാക്കിയത്. ഈ മാസം 14 ന് ന്യൂകാംപില്‍ നടന്ന ആദ്യപാദമത്സരത്തില്‍ റയില്‍ 3-1 ന് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയിരുന്നു.
 
അതേസമയം, ഗോള്‍ തിരിച്ചടിക്കാനുള്ള ബാഴ്‌സയുടെയും മെസിയുടേയും ശ്രമങ്ങള്‍ ഒന്നുംതന്നെ വിജയം കണ്ടില്ല. ഈ കിരീട നേട്ടത്തോടെ പുതിയ ലാലിഗ സീസണിന് തുടക്കം കുറിക്കാനും റയലിന് സാധിച്ചു. പരിശീലകന്‍ സിനദിന്‍ സിദാനും ഇതൊരു അസുലഭ നേട്ടമാണ്. സീസണിലെ രണ്ടാം കിരീടമാണ് സിദാന്‍ നേടിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ് ടെസ്റ്റും 17ഏകദിനവും കളിച്ചിട്ടുള്ളയാളാണോ ധോണിയെ വിലയിരുത്തുന്നത് ?; പ്രസാദിനെ പൊളിച്ചടുക്കി മഹിയുടെ ആരാധകര്‍