Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണത്തെ ലോകകപ്പ് ആര്‍ക്ക് ?, അര്‍ജന്റീനയുടെ സാധ്യത എങ്ങനെ ? - വിലയിരുത്തലുമായി റിക്വല്‍മി

ഇത്തവണത്തെ ലോകകപ്പ് ആര്‍ക്ക് ?, അര്‍ജന്റീനയുടെ സാധ്യത എങ്ങനെ ? - വിലയിരുത്തലുമായി റിക്വല്‍മി

ഇത്തവണത്തെ ലോകകപ്പ് ആര്‍ക്ക് ?, അര്‍ജന്റീനയുടെ സാധ്യത എങ്ങനെ ? - വിലയിരുത്തലുമായി റിക്വല്‍മി
ബ്യൂണേഴ്‌സ് അയേഴ്‌സ് , ചൊവ്വ, 3 ഏപ്രില്‍ 2018 (15:20 IST)
ഇത്തവണത്തെ ലോകകപ്പ് സ്വന്തമാക്കുക സ്‌പെയിന്‍ ആയിരിക്കുമെന്ന് അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മി.

സ്‌പെയിന്‍ പരാജയപ്പെട്ടാല്‍ മാത്രമാണ് ലയണല്‍ മെസിക്കും സംഘത്തിനും സാധ്യതയുള്ളത്. അര്‍ജന്റീന ആശ്രയിക്കുന്നത് മെസിയെ മാത്രമാണ്. അദ്ദേഹം ഫോമിലെത്തിയാല്‍ കപ്പ് ഞങ്ങളുടെ നാട്ടിലെത്തുമെന്നും റിക്വല്‍മി പറഞ്ഞു.

ഇവര്‍ക്കു ശേഷം ജര്‍മനിക്കും ഫ്രാന്‍സിനുമാണ് സാധ്യത. എന്നാല്‍, അര്‍ജന്റീനയുടെ മുഖ്യ എതിരാളികളായ ബ്രസീല്‍ നെയ്‌മറെ ആശ്രയിച്ചുള്ള ടീമാണ്. മികച്ച ടീം ആണെന്നതിനൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യവും അര്‍ക്ക് നേട്ടമാണെന്നും റിക്വല്‍മി കൂട്ടിച്ചേര്‍ത്തു.

മെസി ഫോമിലായാല്‍ അര്‍ജന്റീനയ്‌ക്ക് സങ്കീര്‍ണതകള്‍ ഒന്നുമില്ല. മെസിയെപ്പോലെ പ്രധാനപ്പെട്ട കളിക്കാര്‍ ടീമിലുണ്ടാവുമ്പോള്‍ സഹതാരങ്ങള്‍ അവനെ ആശ്രയിക്കുക എന്നത് സ്വാഭാവികം മാത്രമാണ്. ഞങ്ങള്‍ ആഘോഷത്തിനായി കാത്തിരിക്കുകയാണെന്നും റിക്വല്‍മി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം അവർ വരുന്നു; ലക്ഷ്യം വിജയം