മെസി രക്ഷകനായി; ചെല്‍സിയെ ബാഴ്സ സമനിലയില്‍ കുരുക്കി
മെസി രക്ഷകനായി; ചെല്‍സിയെ ബാഴ്സ സമനിലയില്‍ കുരുക്കി
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബാഴ്സലോണ ചെല്‍സി ആദ്യ പാദ പ്രീക്വാർട്ടര്‍ സമനിലയില്‍ കലാശിച്ചു. രണ്ടു ടീമുകളും ആടുത്തടുത്ത മിനിറ്റുകളില്‍ ഗോള്‍ നേടിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
ബാഴ്സലോണയുടെ പ്രതീക്ഷകള്‍ തകിടം മറിച്ച് 62മത് മിനിറ്റില്‍ വില്ല്യനിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സയ്ക്ക് സമനില സമ്മനിച്ചു.
75മത് മിനിറ്റില്‍ മികച്ചൊരു നിക്കത്തിലൂടെ ചെല്‍സിയുടെ വല മെസി കുലുക്കിയതോടെ ബാഴ്സ ക്യാമ്പ് ഉണര്‍ന്നു. സമനില പിടിച്ച ശേഷം ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. പ്രതിരോധത്തിലൂന്നിയുള്ള കാളിയാണ് രണ്ടു ടീമുകള്‍ പുറത്തെടുത്തത്.
ചെല്‍സിക്കെതിരെ ആദ്യമായിട്ടാണ് മെസി ഗോള്‍ കണ്ടെത്തുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മാർച്ച് 15ന് ബാഴ്സയുടെ തട്ടകമായ ന്യൂകാമ്പിലാണ് രണ്ടാം പാദ മത്സരം നടക്കുന്നത്.