Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സി ഫ്രീ ഏജൻ്റ്, ടീമിലെത്തിക്കാനുള്ള ചർച്ചകൾ തുടങ്ങി സൗദി ക്ലബായ അൽ അഹ്ലി

Lionel Messi, PSG vs Inter Miami match result, Inter Miami vs PSG Match Updates, പി.എസ്.ജി, ഇന്റര്‍ മിയാമി, ലയണല്‍ മെസി

അഭിറാം മനോഹർ

, തിങ്കള്‍, 7 ജൂലൈ 2025 (19:08 IST)
ഇന്റര്‍മിയാമിയുമായുള്ള കരാര്‍ അവസാനിക്കുന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സൗദി ക്ലബായ അല്‍ അഹ്ലി. ലെക്വിപ് റിപ്പോര്‍ട്ട് പ്രകാരം ക്ലബ് അധികൃതര്‍ സൂപ്പര്‍ താരവുമായി നേരിട്ട് ചര്‍ച്ച നടത്തും.
 
മുന്‍പ് ബാഴ്‌സലോണയ്ക്കും പാരീസ് സെന്റ് ജെര്‍മെയ്‌നുമായും കളിച്ചിട്ടുള്ള 38കാരനായ മെസ്സിയുമായുള്ള ഇന്റര്‍മയാമിയുടെ കരാര്‍ ഡിസംബറിലാണ് അവസാനിക്കുന്നത്. മെസ്സിയുമായി കരാര്‍ നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കിലും സൗദി ക്ലബ് വമ്പന്‍ ഓഫര്‍ മുന്നോട്ട് വെയ്ക്കും എന്നത് ഇന്റര്‍മയാമിക്ക് വെല്ലുവിളിയാണ്. നേരത്തെ 2023ല്‍ പിഎസ്ജി വിട്ട മെസ്സിക്ക് സൗദി പ്രോ ലീഗില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. ഈ ഓഫറുകള്‍ നിരസിച്ചാണ് മെസ്സി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലേക്ക് മാറിയത്. നിലവിലെ എ എഫ് സി ജേതാക്കളായ അല്‍ അഹ്ലി മെസ്സിയെ എന്ത് വില നല്‍കിയും സൗദിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോർഡ്സ് ടെസ്റ്റിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിൽ മാറ്റം, ഗസ് അറ്റ്കിൻസൺ ടീമിൽ