അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിലെ 46-ാം കിരീടം സ്വന്തമാക്കി ഇതിഹാസതാരം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തിന് പിന്നാലെ പരിക്കേറ്റ ലയണല്‍ മെസ്സി ഏറെ നാളായി വിശ്രമത്തിലായിരുന്നു. എംഎല്‍എസില്‍ ഇന്റര്‍ മയാമിയ്ക്കായാണ് മെസ്സി പരിക്കിന് ശേഷം കളിച്ചത്. തിരിച്ചുവരവില്‍ 2 ഗോളുകളുമായി തിളങ്ങിയ മെസ്സിയുടെ മികവില്‍ നിലവിലെ ലീഗ് ചാമ്പ്യന്മാരായ കൊളംബസ് ക്രൂവിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കിരീടം സ്വന്തമാക്കാന്‍ ഇന്റര്‍ മയാമിയ്ക്കായി.
മത്സരത്തില്‍ മെസ്സി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് ഫ്രീകിക്കിലായിരുന്നു. ലൂയിസ് സുവാരസാണ് മറ്റൊരു ഗോള്‍ നേടിയത്. ഇന്റര്‍മയാമിയുടെ ആദ്യ ഷീല്‍ഡ് നേട്ടം കൂടിയാണിത്. കൂടാതെ ക്ലബിനൊപ്പം മെസ്സി സ്വന്തമാക്കുന്ന രണ്ടാമത്തെ കിരീടമാണിത്. 2023ല്‍ ലീഗ് കപ്പ് ഇന്റര്‍മയാമിയ്‌ക്കൊപ്പം സ്വന്തമാക്കാന്‍ മെസ്സിക്ക് സാധിച്ചിരുന്നു.