Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസി അല്‍ ഹിലാലിലേക്ക് തന്നെയെന്ന് സൂചന; ഇനി റൊണാള്‍ഡോയ്‌ക്കൊപ്പം !

Al Hilal offers 400 million euro to Messi
, ബുധന്‍, 5 ഏപ്രില്‍ 2023 (15:11 IST)
സൂപ്പര്‍താരം ലയണല്‍ മെസി സൗദി ക്ലബിലേക്കെന്ന് സൂചന. സൗദിയിലെ പ്രധാന ക്ലബായ അല്‍ ഹിലാല്‍ ആണ് മെസിയെ റാഞ്ചാന്‍ വല വിരിച്ചിരിക്കുന്നത്. പി.എസ്.ജിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് മെസി ഉടന്‍ അല്‍ ഹിലാലിലേക്ക് എത്തുമെന്നാണ് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബായ അല്‍ നാസറിന്റെ എതിരാളികളാണ് അല്‍ ഹിലാല്‍. മെസി അല്‍ ഹിലാലിലേക്ക് എത്തിയാല്‍ സൗദിയില്‍ മെസി vs റൊണാള്‍ഡോ പോരാട്ടത്തിനു അരങ്ങൊരുങ്ങും. 400 മില്യണ്‍ യൂറോയാണ് മെസിക്ക് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചാബ് വെല്ലുവിളിയാകില്ല, രാജസ്ഥാനെ തുണച്ച് കണക്കുകൾ