Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്‌മറുടെ കുറവ് നികത്താന്‍ ഗ്രീസ്മാന്‍ എത്തുമോ ?; വലവിരിച്ച് ബാഴ്‌സലോണ

നെയ്‌മറുടെ കുറവ് നികത്താന്‍ ഗ്രീസ്മാന്‍ എത്തുമോ ?; വലവിരിച്ച് ബാഴ്‌സലോണ

നെയ്‌മറുടെ കുറവ് നികത്താന്‍ ഗ്രീസ്മാന്‍ എത്തുമോ ?; വലവിരിച്ച് ബാഴ്‌സലോണ
സ്‌പെയിന്‍ , വ്യാഴം, 16 നവം‌ബര്‍ 2017 (09:39 IST)
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്‌മര്‍ ഒഴിച്ചിട്ടു പോയ വിടവ് നികത്താനുള്ള തീവ്രശ്രമവുമായി സ്‌പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. നെയ്‌മറുടെ കുറവ് തിരിച്ചടിയായെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാനെയാണ് ബാഴ്‌സ ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രീസ്‌മാന്‍ ബാഴ്‌സയില്‍ എത്തിച്ചാല്‍ ടീം സന്തുലിതമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍ ഉള്ളതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ക് ചെയ്യുന്നത്.

ഗ്രീസ്‌മാനായി 100 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ വാഗ്ദാനം ചെയ്‌തിരിക്കുന്നത്. ഏത് പൊസിഷനിലും മികവോടെ കളിക്കാനുള്ള അത്‌ലറ്റിക്കോ താരത്തിന്റെ മികവാണ് ഫ്രഞ്ച് താരത്തിനോട് ബാഴ്‌സയ്‌ക്ക് ഇഷ്‌ടം തോന്നാന്‍ കാരണാമായത്.

ഈ സീസണില്‍ മോശം ഫോം തുടരുന്ന ഗ്രീസ്‌മാനെ വേണ്ടിവന്നാല്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വില്‍ക്കുമെന്നാണ് ബാഴ്‌സയുടെ വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍; വാര്‍ത്തകളില്‍ നിറഞ്ഞ് കോഹ്‌ലിയുടെ സൌമനസ്യം