Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ജന്റീനയുടെ അടുത്ത മത്സരം എന്ന്? ജയിച്ചില്ലെങ്കില്‍ എട്ടിന്റെ പണി !

പോളണ്ടിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീന ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്താനാണ് സാധ്യത

Argentina next Match time and date
, ചൊവ്വ, 29 നവം‌ബര്‍ 2022 (09:53 IST)
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടിയാണ് അര്‍ജന്റീനയ്ക്ക് അവശേഷിക്കുന്നത്. പോളണ്ടാണ് ഇനി അര്‍ജന്റീനയുടെ എതിരാളികള്‍. ഈ മത്സരത്തിനു ശേഷമേ ഗ്രൂപ്പ് സിയില്‍ നിന്ന് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തുമോ എന്ന് പറയാന്‍ സാധിക്കൂ. 
 
പോളണ്ടിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീന ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്താനാണ് സാധ്യത. പോളണ്ടിനെതിരെ ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് ആറ് പോയിന്റാകും. 
 
പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയുടെ കാര്യം പരുങ്ങലിലാകും. സൗദി അറേബ്യ-മെക്സിക്കോ മത്സരഫലത്തെ കൂടി ആശ്രയിച്ചായിരിക്കും അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കയറുമോ എന്ന് പറയാന്‍ സാധിക്കുക. അതുകൊണ്ട് പോളണ്ടിനെതിരെ ജയം നേടുകയാണ് എല്ലാ അര്‍ത്ഥത്തിലും അര്‍ജന്റീനയ്ക്ക് സുരക്ഷിതം. 
 
അതേസമയം, പോളണ്ട്-അര്‍ജന്റീന മത്സരവും സൗദി-മെക്സിക്കോ മത്സരവും സമനിലയായാല്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി പോളണ്ടും രണ്ടാം സ്ഥാനക്കാരായി അര്‍ജന്റീനയും പ്രീ ക്വാര്‍ട്ടറില്‍ എത്തും. 
 
നാളെ അര്‍ധരാത്രിയാണ് അര്‍ജന്റീന-പോളണ്ട് മത്സരം. ഇന്ത്യന്‍ സമയം ഡിസംബര്‍ 1 പുലര്‍ച്ചെ 12.30 ന്. ഗ്രൂപ്പ് ഘട്ടത്തിലെ അര്‍ജന്റീനയുടെ അവസാന മത്സരമാണ് ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ ഗോള്‍ എന്റേതല്ലേ?' ബ്രൂണോയുടെ ഗോളിന് വാദിച്ച് റൊണാള്‍ഡോ