ഖത്തര്‍ ലോകകപ്പ്: പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍
54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് തലത്തിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വായിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിന് വേണ്ടി ഇരട്ടഗോള്‍ നേടിയത്.
54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. അവസാനം ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കൂടി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോര്‍ച്ചുഗലിന് ആധികാരികജയം സമ്മാനിച്ചു. ഗ്രൂപ്പ് എച്ചില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ ആദ്യ ടീമാണ് പോര്‍ച്ചുഗല്‍.