FIFA World Cup 2026: ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടും, പക്ഷേ ഇങ്ങനെ സംഭവിച്ചാല്‍ മാത്രം !
ഗ്രൂപ്പ് 'കെ'യിലാണ് പോര്‍ച്ചുഗല്‍
Argentina vs Portugal: ഫിഫ ലോകകപ്പ് 2026 ല്‍ അര്‍ജന്റീന-പോര്‍ച്ചുഗല്‍ മത്സരത്തിനു സാധ്യത. ഗ്രൂപ്പ് ഘട്ടം കടന്ന് ലാസ്റ്റ് 32, പ്രീ ക്വാര്‍ട്ടര്‍ എന്നീ സ്റ്റേഡുകളില്‍ ഇരു ടീമുകളും ജയിച്ചെത്തിയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടാം. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ അത് ചരിത്രമാകും.
ഗ്രൂപ്പ് 'കെ'യിലാണ് പോര്‍ച്ചുഗല്‍. ഉസ്ബക്കിസ്ഥാന്‍, കൊളംബിയ, യോഗ്യത മത്സരങ്ങളുടെ പ്ലേ ഓഫില്‍ ഒന്നാം സ്ഥാനക്കാരായി എത്തുന്ന ടീം എന്നിങ്ങനെയാണ് പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് 'കെ'യില്‍ ഉണ്ടാകുക. ഗ്രൂപ്പ് 'ജെ'യിലാണ് അര്‍ജന്റീന. അല്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദ്ദാന്‍ എന്നിവരാണ് അര്‍ജന്റീനയ്‌ക്കൊപ്പം ഈ ഗ്രൂപ്പിലുള്ളത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് 2026 ഫിഫ ലോകകപ്പ് കളിക്കുക. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഓരോ ടീം പുറത്താകും. പിന്നീട് 32 ടീമുകളുടെ റൗണ്ട്. അതിനുശേഷമായിരിക്കും പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും. ജൂണ്‍ 11 നു ആരംഭിക്കുന്ന ലോകകപ്പ് ജൂലൈ 19 നു അവസാനിക്കും.