Select Your Language

Notifications

webdunia
webdunia
webdunia
webdunia

Argentina Squad for Kerala Match: മെസി മുതല്‍ അല്‍മാഡ വരെ, ഡി മരിയ ഇല്ല; കേരളത്തിലേക്കുള്ള അര്‍ജന്റീന ടീം റെഡി

2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമാണ് കേരളത്തിലേക്ക് എത്തുന്നത്

Lionel Messi, Argentina, Lionel Messi Argentina Last Match, Messi FIFA World Cup, ലയണല്‍ മെസി, അര്‍ജന്റീന, ലോകകപ്പ്, മെസി അവസാന മത്സരം

രേണുക വേണു

, ശനി, 11 ഒക്‌ടോബര്‍ 2025 (09:15 IST)
Argentina Squad for Kerala Match: നവംബറില്‍ കേരള സന്ദര്‍ശനം നടത്തുന്ന അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഓസ്‌ട്രേലിയയെ അര്‍ജന്റീന നേരിടും. ലയണല്‍ മെസിയാണ് ടീമിനെ നയിക്കുക. പരിശീലകന്‍ ലയണല്‍ സ്‌കലോണിയും കേരളത്തിലെത്തും. 
 
2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമാണ് കേരളത്തിലേക്ക് എത്തുന്നത്. ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ഏഞ്ചല്‍ ഡി മരിയ ടീമില്‍ ഇല്ല. എന്‍സോ ഫെര്‍ണാണ്ടസിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. 
 
കേരളത്തിലെത്തുന്ന അര്‍ജന്റീന ടീം: ലയണല്‍ മെസി, എമിലിയാനോ മാര്‍ട്ടിനെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, നിക്കോളസ് ഒറ്റമെന്‍ഡി, ജൂലിയന്‍ അല്‍വാരസ്, ലൗത്താറോ മാര്‍ട്ടിനെസ്, ഗോണ്‍സാലോ മോന്റിയല്‍, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍ക്കസ് അക്യുന, എസക്യേല്‍ പലാസിയോസ്, ജിയോവാനി ലോ സെല്‍സോ, ലിയാന്‍ഡ്രോ പരേഡസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യന്‍ റൊമാറോ, നഹ്വല്‍ മൊളിന 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: 'ബുംറ റണ്ണപ്പ് മാര്‍ക്ക് ചെയ്തു തുടങ്ങി'; ആദ്യമായി ടോസ് ലഭിച്ച ഗില്ലിനെ 'ട്രോളി' ഗംഭീര്‍