Select Your Language

Notifications

webdunia
webdunia
webdunia
webdunia

FIFA Ranking: ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം റാങ്ക് നഷ്ടമാകും

Argentina, FIFA Ranking, Spain, FIFA Updated Ranking,അർജൻ്റീന, ഫിഫ റാങ്കിങ്ങ്, സ്പെയിൻ, ഇന്ത്യ

അഭിറാം മനോഹർ

, വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (10:55 IST)
2026ലെ ലോകകപ്പിന് യോഗ്യത നേടാനായെങ്കിലും ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് നഷ്ടമാകുന്നു. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇക്വഡോറിനോട് ഏറ്റുവാങ്ങിയ തോല്‍വിയാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടീയായത്. ഈ മാസം പതിനെട്ടിന് ഫിഫ പുറത്തിറങ്ങുന്ന റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീഴും. സ്‌പെയ്‌നാകും ഒന്നാം സ്ഥാനത്തെത്തുക. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്കും ഉയരും. 2 വര്‍ഷത്തിനും 4 മാസത്തിനും ശേഷമാണ് അര്‍ജന്റീനയ്ക്ക് ഒന്നാം റാങ്ക് നഷ്ടമാവുന്നത്.
 
ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍,ബ്രസീല്‍,നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം,ക്രൊയേഷ്യ,ഇറ്റലി എന്നീ ടീമുകളാണ് നാല് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. അടുത്തിടെ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ റാങ്കിംഗും പുതിയ പട്ടിക വരുമ്പോള്‍ മെച്ചപ്പെടാനിടയുണ്ട്. നിലവില്‍ ഫിഫ റാങ്കിങ്ങില്‍ 133മത്തെ സ്ഥാനത്താണ് ഇന്ത്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs UAE: സാര്‍ ഒരു മാന്യനാണ്, സഞ്ജുവിന്റെ ബ്രില്യന്റ് റണ്ണൗട്ട് വേണ്ടെന്ന് വെച്ച് സൂര്യ, പക്ഷേ കാരണമുണ്ട്