Shubman Gill: 'ബുംറ റണ്ണപ്പ് മാര്‍ക്ക് ചെയ്തു തുടങ്ങി'; ആദ്യമായി ടോസ് ലഭിച്ച ഗില്ലിനെ 'ട്രോളി' ഗംഭീര്‍
ഗില്ലിനു ഇത്തവണയും ടോസ് നഷ്ടപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ടീം
Shubman Gill: തുടര്‍ച്ചയായി ആറ് തവണ ടോസ് നഷ്ടപ്പെട്ട ശുഭ്മാന്‍ ഗില്‍ ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ അത് സാധ്യമാക്കി..! ആദ്യമായി ഗില്‍ ടോസ് ജയിച്ചിരിക്കുന്നു. ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഗില്ലിനു ഇത്തവണയും ടോസ് നഷ്ടപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ടീം. എന്നാല്‍ ഗില്‍ ടോസ് ജയിച്ചതും ടീം ക്യാംപില്‍ ആഘോഷം തുടങ്ങി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലും ഗില്ലിനു ടോസ് നഷ്ടപ്പെട്ടിരുന്നു.
ടോസ് ലഭിച്ച ശേഷം ചെറുപുഞ്ചിരിയോടെ വലിയ സന്തോഷത്തിലാണ് ഗില്ലിനെ കാണപ്പെട്ടത്. ഗില്ലിനു ടോസ് ലഭിച്ചതറിഞ്ഞ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉടന്‍ ട്രോളുമായി എത്തി. ടോസിനു ശേഷം തിരിച്ചുവരികയായിരുന്ന ഗില്ലിനെ പിടിച്ചുനിര്‍ത്തി ഗംഭീര്‍ പറഞ്ഞത്, 'ടോസ് നഷ്ടമായെന്നു കരുതി ബുംറ ബൗളിങ്ങിനുള്ള റണ്ണപ്പ് മാര്‍ക്ക് ചെയ്തു തുടങ്ങി' എന്നാണ് ഗംഭീര്‍ ട്രോളിയത്. താന്‍ മാത്രമല്ല സിറാജും റണ്ണപ്പ് മാര്‍ക്ക് ചെയ്യാന്‍ പോകുകയായിരുന്നെന്ന് ബുംറയും ക്യാപ്റ്റനെ ട്രോളി. ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ ടോസ് ജയിച്ച ഗില്ലിനെ അനുമോദിക്കുക വരെ ചെയ്തു.