എടികെ-മോഹൻ ബഗാൻ ലയനം പൂർത്തിയായി, ബഗാന്റെ ജേഴ്‌സിയും ലോഗോയും നിലനിർത്തും

ശനി, 11 ജൂലൈ 2020 (19:56 IST)
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പഴക്കമേറിയ ക്ലബ് മോഹൻ ബഗാനും ഐഎസ്എൽ ക്ലബായ എടികെ കൊൽക്കത്തയും തമ്മിലുള്ള ലയനം പൂർത്തിയായി.ഇരു ക്ലബ്ബുകളും ഒന്നായതായി രണ്ട് ക്ലബുകളും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.എ.ടി.കെ-മോഹന്‍ബഗാന്‍ എന്നാണ് പുതിയ പേര്. ബഗാന്റെ ചരിത്രപ്രസിദ്ധമായ പച്ചയും മെറൂണും ജേഴ്സിയും ലോഗോയിലെ പായ്ക്കപ്പലും നിലനിര്‍ത്തിയിട്ടുണ്ട്.
 
കൊല്‍ക്കത്തയില്‍ ലോകോത്തര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു.ബിസിസിഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലിയും വെർച്വൽ യോഗത്തിൽ പങ്കെടുത്തു.സഞ്ജീവ് ഗോയങ്കയാണ് എ.ടി.കെ-മോഹന്‍ബഗാന്‍ ക്ലബിന്റെ ഉടമ.ഗാംഗുലിക്ക് പുറമെ ഉത്സവ് പരേഖ്, ഗൗതം റോയ്, സഞ്ജീവ് മെഹ്റ, ബഗാന്‍ പ്രതിനിധികളായ ശ്രീജോയ് ബോസ്, ദേബാശിഷ് ദത്ത എന്നിവരും ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഞാനും അക്തറും കളിച്ചില്ല, സെവാഗിന് ട്രിപ്പിൾ സെഞ്ചുറി തളികയിൽ വെച്ച് കൊടുക്കുകയായിരുന്നു: സഖ്‌ലെയ്‌ൻ