Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ballon D or 2025:ലാമിൻ യമാൽ, മൊ സാല, ഓസ്മാൻ ഡെംബലെ, ബാലൺ ഡി ഓർ പ്രാഥമിക പട്ടിക പുറത്ത്

30 വീതം വനിതാ താരങ്ങളുടെയും പുരുഷ താരങ്ങളുടെയും പട്ടികയാണ് പുറത്തുവിട്ടത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ ഇത്തവണ പട്ടികയിലില്ല.

ballon d or, Balln d or nominees, Dembele, Lamine yamal,ബാലൺ ഡി ഓർ, ബാലൺ ഡി ഓർ നോമിനി, ലാമിൻ യമാൽ, ഡെംബലെ

അഭിറാം മനോഹർ

, വെള്ളി, 8 ഓഗസ്റ്റ് 2025 (12:53 IST)
Ballon D Or
2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിനായുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടിക പുറത്ത്. ചരിത്രത്തിലാദ്യമായി പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പെ, ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാരതാരമായ ലാമിന്‍ യമാല്‍ എന്നിവരുള്‍പ്പെടുന്നതാണ് പ്രാഥമിക പട്ടിക.
 
30 വീതം വനിതാ താരങ്ങളുടെയും പുരുഷ താരങ്ങളുടെയും പട്ടികയാണ് പുറത്തുവിട്ടത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ ഇത്തവണ പട്ടികയിലില്ല. കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രിയും ഇത്തവണ പട്ടികയില്‍ ഇല്ല. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ താരത്തിന് നഷ്ടമായിരുന്നു. പിഎസ്ജിയില്‍ നിന്ന് ഡെംബലെയ്ക്ക് പുറമെ അഷ്‌റഫ് ഹക്കീമി, ഗോള്‍കീപ്പര്‍ ഡോണരുമ അടക്കം 9 താരങ്ങള്‍ പ്രാഥമിക പട്ടികയിലുണ്ട്.
 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലിവര്‍പൂളിനായി നേടികൊടുത്ത മുഹമ്മദ് സലാ, ബുണ്ടസ് ലീഗ് ടോപ് സ്‌കോററായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍,ബയേണിന്റെ ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ, റയലിന്റെ ജൂഡ് ബെല്ലിങ്ങാം, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട് അടക്കം വമ്പന്‍ താരങ്ങളും പട്ടികയിലുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: ധോണിക്ക് പകരക്കാരനായി ചെന്നൈയിലേക്ക്? സഞ്ജു രാജസ്ഥാനുമായി അത്ര നല്ല ബന്ധത്തിലല്ലെന്ന് റിപ്പോര്‍ട്ട്