യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ചിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ ബാഴ്‌സലോണയിൽ വമ്പൻ അഴിച്ചുപണീ. പുതിയ പരിശീലകനെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് നടക്കുന്ന അടിയന്തിര ടീം ഡയറക്‌ടർ യോഗം ചർച്ച ചെയ്യും.
പുതിയ പരിശീലകൻ ആരായിരിക്കണം എന്നതിനൊപ്പം തന്നെ ടീം ലയണൽ മെസ്സിയുമായുള്ള കരാർ നീട്ടുമോ എന്ന കാര്യവും ഇന്ന് ചർച്ചയാകും. നിലവിലെ പരിശീലകൻ സെറ്റിയാന് പകരം നെതര്‍ലന്‍ഡ്‌സിന്റെ ഇപ്പോഴത്തെ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ ടീമിന്റെ പരിശീലകനായേക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടോട്ടന്‍ഹാം പരിശീലകന്‍ മൗറീസിയോ പൊച്ചെട്ടിനോയെയും മുന്‍ ബാഴ്‌സ- സ്പാനിഷ് താരം സാവി ഫെര്‍ണാണ്ടസ്, മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി എന്നിവരെയും കോച്ച് സ്ഥാനത്തേക്കായി ബാഴ്‌സ പരിഗണിക്കുന്നുണ്ട്.