വലത് തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലേമേക്കര്‍ ഡാനി ഓല്‍മോയ്ക്ക് മൂന്നാഴ്ച കാലത്തെ മത്സരങ്ങള്‍ നഷ്ടമാകും. ഏപ്രില്‍ 9ന് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരവും ലാലിഗ അവസാനഘട്ടത്തിലേക്ക് കടക്കുന്നതുമായ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാവും.
വ്യാഴാഴ്ച ഒസാസുനയ്‌ക്കെതിരെ 3-0ത്തിന് വിജയിച്ച് ലാലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ബാഴ്‌സയ്ക്കായിരുന്നു. ഈ മത്സരത്തിനിടെയാണ് ഓള്‍മോയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ് മടങ്ങും മുന്‍പായി മത്സരത്തില്‍ ഗോള്‍ നേടാനും ഓള്‍മോയ്ക്ക് സാധിച്ചിരുന്നു. ഈ വാരാന്ത്യത്തില്‍ ജിറോണയുമായുള്ള ലീഗ് മത്സരവും അത്‌ലറ്റികോ മാഡ്രിഡിനെതിരായ സ്പാനിഷ് കപ്പ് സെമിയും ഓള്‍മോയ്ക്ക് നഷ്ടമാവും.