കര്‍ണാടക ചിക്കമഗളൂരുവിലെ നീന്തല്‍ക്കുളത്തില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ കുശാല്‍നഗറില്‍ നിന്നുള്ള ഒരു വ്യവസായിയാണ് അന്തരിച്ചത്. മൊബൈല്‍ ഗാലറിയുടെ ഉടമയായിരുന്നു മരിച്ച നിഷാന്ത് (35). പത്ത് പേരടങ്ങുന്ന ബൈക്ക് യാത്രികരുടെ ഒരു സംഘത്തോടൊപ്പം ചിക്കമഗളൂരുവിലേക്ക് യാത്ര വന്നതായിരുന്നു അദ്ദേഹം.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. എന്നാല്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടാത്തതിനാല്‍, അദ്ദേഹത്തെ കുശാല്‍നഗറിലേക്ക് തിരികെ കൊണ്ടുപോയി, ഞായറാഴ്ച മരിക്കുകയുമായിരുന്നു. ഡൈവിംഗ് ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.