Barcelona vs Intermilan: അടിക്ക് അടി, തിരിച്ചടി, ഇത് കളിയല്ല സിനിമ തന്നെ, ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബാഴ്‌സലോണ- ഇന്റര്‍മിലാന്‍ ത്രില്ലര്‍ സമനിലയില്‍

അഭിറാം മനോഹർ
വ്യാഴം, 1 മെയ് 2025 (16:15 IST)
Barcelona
ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബാഴ്‌സലോണയും ഇന്റര്‍മിലാനും തമ്മിലുള്ള ത്രില്ലര്‍ പോരാട്ടം സമനിലയില്‍. ബാഴ്‌സലോണയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമി 3-3 എന്ന സ്‌കോറില്‍ സമനിലയിലാണ് പിരിഞ്ഞത്. സീസണിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നായി ഇന്നലെ നടന്ന ബാഴ്‌സ- ഇന്റര്‍മിലാന്‍ പോരാട്ടം മാറി. കളി തുടങ്ങി ആദ്യ 30 സെക്കന്‍ഡിനുള്ളില്‍ തന്നെ മാര്‍ക്കസ് തുറാമിന്റെ ഗോളിലൂടെ സന്ദര്‍ശകര്‍ ഞെട്ടിച്ചിരുന്നു. പിന്നാലെ രണ്ടാം ഗോളുമടിച്ച് മത്സരം സ്വന്തമാക്കിയെന്ന നിലയില്‍ നിന്നാണ് ബാഴ്‌സലോണ അതിശക്തമായ തിരിച്ചുവരവ് നടത്തിയത്.
 
മത്സരത്തിന്റെ 21മത്തെ മിനിറ്റില്‍ ഡംഫ്രിസായിരുന്നു ഇന്ററിലായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഈ നിരാശ ബാഴ്‌സ ക്യാമ്പില്‍ അധികനേരം നീണ്ടുനിന്നില്ല. 24 മത്തെ മിനിറ്റില്‍ 17കാരനായ ലാമിന്‍ യമാലിന്റെ വ്യക്തിഗത മികവില്‍ നേടിയ ഗോളോടെ ബാഴ്‌സലോണ മത്സരത്തിലേക്ക് തിരികെയെത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് ഫെറാന്‍ ടോറസ് നേടിയ ഗോളോടെ മത്സരം 2-2 എന്ന നിലയിലായി.
 
 രണ്ടാം പകുതിയില്‍ 63മത്തെ മിനിറ്റില്‍ ഡംഫ്രിസിലൂടെ ഗോള്‍ നേടി ഇന്റര്‍ ലീഡെടുത്തു. എന്നാല്‍ വെറും രണ്ടേ രണ്ട് മിനിറ്റിന്റെ ആയുസ് മാത്രമെ ഇതിനുണ്ടായിരുന്നുള്ളു. റാഫീഞ്ഞ എടുത്ത ലോംഗ് റേഞ്ചര്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഇന്റര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമ്മറില്‍ തട്ടി വലയില്‍ തന്നെ കയറി. ഇതോടെ സ്‌കോര്‍ 3-3 എന്ന നിലയിലായി. അവസാന നിമിഷങ്ങളില്‍ ഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ലീഡ് നേടാന്‍ ഇരുടീമുകള്‍ക്കുമായില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

അടുത്ത ലേഖനം
Show comments