കോപ്പ ഡെല്‍ റെയിലെ ആവേശപോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി കോപ്പ ഡെല്‍ റെയില്‍ മുപ്പത്തിരണ്ടാം തവണയും മുത്തമിട്ട് ബാഴ്‌സലോണ. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെതിരെ 3-2ന്റെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. സീസണില്‍ ഇത് മൂന്നാം തവണയാണ് ബാഴ്‌സ തങ്ങളുടെ ചിരവൈരികളെ തോല്‍പ്പിക്കുന്നത്.
ഫൈനലിന് ശേഷം ബാഴ്‌സലോണയുടെ വിജയത്തെ പറ്റി സംസാരിച്ച യുവതാരം ലമിന്‍ യമാല്‍ ടീമിനുള്ളിലുള്ള ആത്മവിശ്വാസത്തെയും പോരാട്ടവീര്യത്തെയും പറ്റി തുറന്ന് സംസാരിച്ചു. ഞങ്ങള്‍ ഒരു ഗോള്‍ വഴങ്ങിയാലും പ്രശ്‌നമില്ല, രണ്ടെണ്ണം വഴങ്ങിയാലും പ്രശ്‌നമില്ല. റയല്‍ മാഡ്രിഡിന് ഞങ്ങളെ തോല്‍പ്പിക്കാനാവില്ല. യമാല്‍ പറഞ്ഞു. ഈ വര്‍ഷം അവര്‍ക്ക് ഞങ്ങളെ തോല്‍പ്പിക്കാനാവില്ല. ഞങ്ങള്‍ അത് തെളിയിച്ചു. എനിക്ക് വളരെ സന്തോഷമുണ്ട്. ലാലിഗയില്‍ ഒരു എല്‍ ക്ലാസിക്കോ പോരാട്ടം കൂടെ ബാക്കിനില്‍ക്കെ ലമിന്‍ യമാല്‍ പറഞ്ഞു.