Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രസീൽ ക്യാമ്പിൽ ആശങ്കയായി അലിസൺ ഉൾപ്പടെ മൂന്ന് താരങ്ങൾക്ക് പനി

ബ്രസീൽ ക്യാമ്പിൽ ആശങ്കയായി അലിസൺ ഉൾപ്പടെ മൂന്ന് താരങ്ങൾക്ക് പനി
, തിങ്കള്‍, 28 നവം‌ബര്‍ 2022 (15:12 IST)
ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ ആശങ്ക. ഗോൾ കീപ്പർ അലിസൺ ബെക്കർ ഉൾപ്പടെ മൂന്ന് താരങ്ങൾക്ക് പനിയായതാണ് ബ്രസീലിനെ ആശങ്കയിലാക്കുന്നത്. അലിസണൊപ്പം മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആൻ്റണി എന്നിവർക്ക് പനിയോട് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയില്ല.
 
സെർബിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റിരുന്നു. റൈറ്റ് ബാക്ക് ഡാനിലോയും ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. നെയ്മർക്കൊപ്പം പനിയുള്ള താരങ്ങൾക്കും ഇന്ന് കളിക്കാനായില്ലെങ്കിൽ അത് ബ്രസീലിന് കനത്ത തിരിച്ചടിയാകും. നെയ്മർക്ക് പകരം പിഎസ്ജി താരം ഫ്രെഡ് ടീമിൽ ഇടം പിടിച്ചേക്കും. ഡാനിലോയ്ക്ക് പകരം ഡാനി ആൽവസും ആലിസണ് പകരം എഡേഴ്സണും കളിച്ചേക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജർമനിയുടെ പ്രതിഷേധത്തിന് ഖത്തറിൻ്റെ മറുപടി, ഓസിലിൻ്റെ ചിത്രവുമായി വാ പൊത്തി പ്രതിഷേധിച്ച് കാണികൾ