ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍ ആകാന്‍ സാധ്യത ഈ ടീം, പോരാട്ടം കടുക്കും
പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികളായി എത്താന്‍ സാധ്യതയുള്ള ടീം ഏതാണെന്ന് അറിയുമോ?
ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയ ആദ്യ ടീമാണ് ബ്രസീല്‍. രണ്ട് കളികളില്‍ രണ്ടിലും ബ്രസീല്‍ ജയിച്ചു. ശേഷിക്കുന്ന ഒരു മത്സരത്തില്‍ തോറ്റാലും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാണ്.
പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികളായി എത്താന്‍ സാധ്യതയുള്ള ടീം ഏതാണെന്ന് അറിയുമോ? ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരായി തന്നെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കയറാനാണ് ഇപ്പോള്‍ കൂടുതല്‍ സാധ്യത. അങ്ങനെ വന്നാല്‍ ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാര്‍ ആകും ബ്രസീലിന് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍. നിലവിലെ സാഹചര്യം അനുസരിച്ച് ഘാനയാകും ബ്രസീലിന്റെ എതിരാളികള്‍.
ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഘാന തോല്‍ക്കുകയും പോര്‍ച്ചുഗലിനെതിരെ ദക്ഷിണ കൊറിയ ജയിക്കുകയും ചെയ്താല്‍ മാത്രമേ ഇതില്‍ ഇനി വ്യത്യാസമുണ്ടാകൂ. അങ്ങനെ വന്നാല്‍ ദക്ഷിണ കൊറിയയോ ഉറുഗ്വേയോ ആയിരിക്കും ബ്രസീലിന്റെ എതിരാളികള്‍.