Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്
, വ്യാഴം, 24 മാര്‍ച്ച് 2022 (19:50 IST)
2022 ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക സ്പോൺസറായി ബൈ‌ജൂസ്. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു സ്ഥാപനം ഫുട്‌ബോള്‍ ലോകകപ്പിന്റെ സ്‌പോണ്‍സറാകുന്നത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസിന്റെ ഉടമ.
 
അന്താരാഷ്ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഫിഫയുമായി കൈകോർക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് ബൈജൂസ്. അതേസമയം 2022 ഖത്തർ ലോകകപ്പിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നതായി ബൈജു രവീന്ദ്രന്‍ പറഞ്ഞു.2022 നവംബര്‍ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് ഫൈനൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്‌റ്റൻസി രോഹിത്തിന്റെയും ബാറ്റിങ്ങിനെ ബാധിച്ചോ? കണക്കുകൾ ഇങ്ങനെ