കാസെമിറോയും ആൻ്റണിയും തിരിച്ചെത്തി, ആഞ്ചലോട്ടിയുടെ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാസെമിറോ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്.
ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടി ചുമതലയേറ്റ ശേഷമുള്ള ആദ്യ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.ബ്രസീല്‍ ടീമില്‍ നിന്നും പുറത്തായിരുന്ന മുന്‍ റയല്‍ മാഡ്രിഡ് താരമായ കാസെമിറോയും വിങ്ങര്‍ ആന്റണിയും ദേശീയ ടീമില്‍ തിരിച്ചെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാസെമിറോ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്.
അതേസമയം സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനായി നടത്തുന്ന പ്രകടനങ്ങളാണ് ആന്റണിക്ക് ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്. വിനീഷ്യസ് ജൂനിയര്‍, റാഫീഞ്ഞ, റിച്ചാര്‍ലീസണ്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ബ്രസീല്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന യുവതാരമായ എസ്റ്റെവാവോയും ടീമിലുണ്ട്. ജൂണ്‍ 5ന് ഇക്വഡോറിനെതിരെയും ജൂണ്‍ 10ന് പരാഗ്വയ്‌ക്കെതിരെയുമാണ് ബ്രസീലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.