Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലമീൻ യമാൽ തുടരും, ബാഴ്സലോണയ്ക്ക് ഒപ്പം തന്നെ,2031 വരെ ദീർഘകാല കരാർ

Lamine Yamal, Barcelona FC

അഭിറാം മനോഹർ

, ചൊവ്വ, 27 മെയ് 2025 (19:44 IST)
ഫുട്‌ബോളില്‍ പുതിയ സെന്‍സേഷനായ സ്പാനിഷ് താരവുമായുള്ള കരാര്‍ 2031 വരെ നീട്ടി ബാഴ്‌സലോണ. വിവിധ സ്പാനിഷ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൂപ്പര്‍ ഏജന്റ് ജോര്‍ജ് മെന്‍ഡസ് തിങ്കളാഴ്ച ബാഴ്‌സലോണ പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിബന്ധനകളില്‍ ധാരണയിലെത്തി.യമാല്‍ ചൊവ്വാഴ്ച തന്നെ കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.
 
ഫിഫ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത താരങ്ങളുമായി 3 വര്‍ഷത്തെ കരാര്‍ മാത്രമെ അനുവദിക്കു. അതിനാല്‍ യമാലിന് 18 വയസ് തികയുന്ന ജൂലൈ മുതലാകും പുതിയ കരാര്‍ പ്രാബല്യത്തില്‍ വരിക. ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്ന സ്പാനിഷ് താരമായ അന്‍സു ഫാറ്റിയുടെ പത്താം നമ്പര്‍ ജേഴ്‌സിയും അടുത്ത സീസണില്‍ ധരിക്കുക യമാലായിരിക്കും. നിലവില്‍ 19 നമ്പര്‍ ജേഴ്‌സിയാണ് താരം ബാഴ്‌സലോണയില്‍ ധരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shashank Singh: പ്ലേഓഫിൽ ഒന്നാമതായി എത്തുമെന്ന് പറഞ്ഞു, ചെയ്തു, ജോലി പകുതി ആയെ ഉള്ളു, ജൂൺ 3ന് ഐപിഎല്ലിൽ മുത്തമിടും: ശശാങ്ക് സിംഗ്