Select Your Language

Notifications

webdunia
webdunia
webdunia
webdunia

റൊണാള്‍ഡോ..ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അപൂര്‍വ റെക്കോര്‍ഡില്‍ ഏഴാം നമ്പര്‍ മുത്തം

Christiano Ronaldo
, വ്യാഴം, 24 ജൂണ്‍ 2021 (09:01 IST)
അന്താരാഷ്ട്ര ഫുട്‌ബോളില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകനും ആരാധകരുടെ ഏഴാം നമ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് റൊണാള്‍ഡോ. യൂറോ കപ്പില്‍ ഫ്രാന്‍സിനെതിരായ പോരാട്ടത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ ഉള്ള താരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയത്. 
 
അന്താരാഷ്ട്ര ഫുട്‌ബോളില്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 109 ആയി. ഏറ്റവുമധികം രാജ്യാന്തര ഗോള്‍ നേടിയ താരമെന്ന നേട്ടത്തില്‍ ഇറാന്‍ ഇതിഹാസം അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് റൊണാള്‍ഡോ. 176 കളികളില്‍ നിന്നാണ് റൊണാള്‍ഡോ 109 ഗോള്‍ നേടിയത്. എന്നാല്‍, അലി ദേയി 109 ഗോള്‍ നേടിയത് വെറും 149 മത്സരങ്ങളില്‍ നിന്നാണ്. ഒരു ഗോള്‍ കൂടി നേടിയാല്‍ അലി ദേയിയെ റൊണാള്‍ഡോ മറികടക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോ കപ്പ്: പോര്‍ച്ചുഗലിന് എതിരാളി ബെല്‍ജിയം, പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇങ്ങനെ