Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിലെയെ വീഴ്ത്തി ബ്രസീല്‍ കോപ്പ അമേരിക്ക സെമി ഫൈനലില്‍

Copa America
, ശനി, 3 ജൂലൈ 2021 (07:25 IST)
ബ്രസീല്‍ കോപ്പ അമേരിക്ക സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലെയെ തോല്‍പ്പിച്ചാണ് ബ്രസീലിന്റെ കുതിപ്പ്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ ചിലെയെ തോല്‍പ്പിച്ചത്. 46-ാം മിനിറ്റില്‍ ലുക്കാസ് പാക്വെറ്റയുടെ ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്. ആദ്യ പകുതി ഗോള്‍ രഹിതമായാണ് സമാപിച്ചത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്ന ഗോള്‍ കണ്ടെത്താന്‍ ബ്രസീലിന് സാധിച്ചു. രണ്ടാം പകുതിയില്‍ ഉടനീളം ബ്രസീല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. നെയ്മര്‍ പലതവണ ചിലെയുടെ ഗോള്‍ പോസ്റ്റിലേക്ക് ഇരച്ചെത്തി. എന്നാല്‍, ശ്രമങ്ങളെല്ലാം വിഫലമായി. ബോള്‍ പൊസഷനില്‍ ചിലെ മികച്ചുനിന്നെങ്കിലും ഒരിക്കല്‍ പോലും കാനറികളുടെ ഗോള്‍ പോസ്റ്റിലേക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. മത്സരത്തിന്റെ 48-ാം മിനിറ്റില്‍ സൂപ്പര്‍താരം ഗബ്രിയേല്‍ ജീസസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും പത്ത് പേരുമായി ജയിച്ചുകയറാന്‍ ബ്രസീലിന് സാധിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സോമര്‍ എന്നാ സുമ്മാവാ...' പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ സ്വിസ് നിരയുടെ രക്ഷകനായ കാവല്‍ക്കാരന്‍, മടക്കം തലയുയര്‍ത്തി തന്നെ