Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി,കടുത്ത പേശിവലിവ്, കൊറോണരോഗം അതിജീവിച്ചതിനെ കുറിച്ച് ഡിബാല

ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി,കടുത്ത പേശിവലിവ്, കൊറോണരോഗം അതിജീവിച്ചതിനെ കുറിച്ച് ഡിബാല

അഭിറാം മനോഹർ

, ശനി, 28 മാര്‍ച്ച് 2020 (10:20 IST)
കൊവിഡ് 19 രോഗബാധ അതിജീവിച്ചതിനെകുറിച്ച് മനസ്സുതുറന്ന് യുവന്റസിന്റെ അർജന്റീനിയൻ സൂപ്പർ താരമായ പൗളോ ഡിബാല.തനിക്ക് ശക്തമായ കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാൻ പോലും രോഗം ബാധിച്ച് അവസ്ഥയിൽ ശരിക്കും ബുദ്ധിമുട്ടിയെന്നും ഡിബാല പറഞ്ഞു.
 
ഇപ്പോൾ എനിക്ക് നടക്കാനും വ്യായാമം ചെയ്യാനും സാധിക്കുന്നുണ്ട്.എന്നൽ മുൻപ് ഇതായിരുന്നില്ല എന്റെ അവസ്ഥ. ശ്വാസമെടുക്കാൻ പോലും ശരിക്കും ബുദ്ധിമുട്ടി.എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. കടുത്ത പേശിവലിവ് മൂല അഞ്ച് മിനുട്ട് പോലും നടക്കാൻ സാധിച്ചിരുന്നില്ല. ഭാഗ്യത്തിന് ഇപ്പോൾ എല്ലാം ശരിയായി വരുന്നു ഡിബാല പറഞ്ഞു.കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. പ്രതിരോധനിരയിലെ ഡാനിയേല റുഗാനി, ന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. പ്രതിരോധനിരയിലെ ഡാനിയേല റുഗാനി, മിഡ്ഫീല്‍ഡര്‍ ബ്ലേസി മറ്റ്യൂഡി എന്നിവർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനേ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള നിരീക്ഷണത്തിലാണ്.കൊവിഡ് ബാധയെത്തുടര്‍ന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗായ സീരി എയിലെ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഓസിസ് താരത്തെപ്പോലെ റണ്ണൗട്ട് ആകരുത്, മുന്നറിയിപ്പുമായി രവീന്ദ്ര ജഡേജ