Webdunia - Bharat's app for daily news and videos

Install App

‘എന്റെ മകൻ ഇനി ആ കഥ ഓർത്ത് അഭിമാനിക്കും’- ക്രിസ്റ്റ്യാനോയുടെ വിശപ്പടക്കാൻ സഹായിച്ച ആ മൂന്ന് പേരിൽ ഒരാൾ പറയുന്നു !

എസ് ഹർഷ
ശനി, 21 സെപ്‌റ്റംബര്‍ 2019 (10:47 IST)
ബാല്യകാലത്ത് വിശപ്പടക്കാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയേയും അവരുടെ കൂട്ടുകാരികളെയും താന്‍ ഇന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറഞ്ഞത്. പ്രാദേശിക റേഡിയോ സ്റ്റേഷൻ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ അവർ ആ മൂന്ന് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയിരിക്കുകയാണ്. 
 
ക്രിസ്റ്റ്യാനോയെ സഹായിച്ച ആ പെൺകുട്ടി ഇന്ന് പോർച്ചുഗലിൽ സകുടുംബം താമസിക്കുകയാണ്. പൗല ലീസ എന്ന വീട്ടമ്മ ആ സംഭവങ്ങൾ ഇന്നും ഓർത്തിരിക്കുന്നു. ഇക്കാര്യം മുൻപു തന്റെ മകനോടു പറഞ്ഞിട്ടുണ്ടെങ്കിലും അവൻ അതു വിശ്വസിച്ചിരുന്നില്ല എന്ന് പൗല പറയുന്നു. പക്ഷേ, ഭർത്താവിനു അറിയാമിരുന്നുവത്രേ. 
 
അതൊരു കെട്ടുകഥയല്ലെന്ന് എല്ലാവരുമറിഞ്ഞല്ലോ, എന്റെ മകനെങ്കിലും ഇനി ആ കഥയോർത്ത് അഭിമാനിക്കുമെന്നാണ് പൌലയ്ക്ക് പറയാനുള്ളത്. ക്രിസ്റ്റ്യാനോ പറഞ്ഞ കഥ തന്നെയായിരുന്നു പൌലോയ്ക്കും പറയാനുണ്ടായിരുന്നത്. മാനേജരുടെ അനുവാദത്തോടെ ഞങ്ങൾ അവർക്ക് ബർഗർ നൽകിയിരുന്നതെന്നും പൌലോ പറയുന്നു. 
 
ഒരു അഭിമുഖത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ കഥ പറഞ്ഞത്. “ഫുട്‌ബോളിനോടുള്ള താല്‍പ്പര്യം മൂലം ജന്മനാടായ മദീര വിട്ട് പോർച്ചുഗൽ തലസ്ഥാനനഗരമായ ലിസ്ബനിൽ എത്തിയിരുന്നു താന്‍. മികച്ച പരിശീലനം ലഭിക്കുകയായിരുന്നു ലക്ഷ്യം. മത്സരങ്ങളും പരിശീലനവും ചിട്ടയായി നടന്നെങ്കിലും ഭക്ഷണത്തിന് മാര്‍ഗമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല. മൈതാനത്തിനു സമീപമുള്ള മക്ഡോണൾഡ്സ് ഭക്ഷണശാല ആയിരുന്നു എന്റെയും സുഹൃത്തുക്കളുടെയും ആശ്രയം. രാത്രിയില്‍ കട അടയ്‌ക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ എത്തും. മിച്ചം വരുന്ന ബര്‍ഗറുകളായിരുന്നു ലക്ഷ്യം”
 
“പരിശീലനത്തിന്റെ വിഷമതകള്‍ മൂലം വിശന്ന് വലഞ്ഞ് എത്തുന്ന ഞങ്ങള്‍ക്ക് ഒട്ടും മടിയില്ലാതെ ബര്‍ഗറുകള്‍ എടുത്തു നല്‍കുന്ന ജോലിക്കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു അവിടെ. ‘എഡ്ന’ എന്നായിരുന്നു അവളുടെ പേര്. അവള്‍ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവര്‍ ഞങ്ങള്‍ക്ക് ബർഗറുകൾ വിളമ്പി. എന്റെയും കൂട്ടുകാരുടെയും വിശപ്പകറ്റാന്‍ അവര്‍ സമയം ചെലവഴിച്ചു”
 
“വര്‍ഷങ്ങള്‍ക്ക് ശേഷം പോർച്ചുഗൽ വിട്ട് ഇംഗ്ലണ്ടിലേക്കു പോയതിനു ശേഷം എഡ്നയെ കണ്ടിട്ടില്ല. മികച്ച ജീവിത സാഹചര്യത്തിലേക്ക് ഞാന്‍ എത്തിയപ്പോള്‍ അവളെയും കൂട്ടുകാരികളെയും അന്വേഷിച്ചു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. ആ റസ്‌റ്റോറന്റ് പോലും അവിടെയില്ല. എഡ്‌നയേയും കൂട്ടുകാരികളെയും ഞാന്‍ ഇന്നും അന്വേഷിക്കുകയാണ്. കണ്ടെത്തിയാല്‍ അവരെ വീട്ടിലേക്കു ക്ഷണിക്കും” - എന്നും റൊണാൾഡോ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments