ആടിന് ഫ്രഞ്ചിൽ പറയുന്ന പേരെന്ത്?15കാരന്റെ ഉത്തരം-ക്രിസ്റ്റ്യാനോ റൊണാൾഡോ; ചിരിച്ച് സോഷ്യൽമീഡിയ
ചോദ്യ പേപ്പറിൽ കുറെ മൃഗങ്ങളുടെ ചിത്രങ്ങൾ നൽകിയിരുന്നു. ഫ്രഞ്ച് ഭാഷയിൽ അവയ്ക്ക് പറയുന്ന പേരുകൾ എഴുതാനായിരുന്നു ചോദ്യം.
Publish Date: Tue, 27 Aug 2019 (12:58 IST)
Updated Date: Tue, 27 Aug 2019 (13:07 IST)
15 കാരനായ അഹമദ് നബിൽ എഴുതിയ ഉത്തര പേപ്പറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നബലിന്റെ ഉത്തരമാണ് സോഷ്യൽ മീഡിയയെ ഓരേ സമയം ചിരിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായി മാറിയിരിക്കുന്നത്.
ചോദ്യ പേപ്പറിൽ കുറെ മൃഗങ്ങളുടെ ചിത്രങ്ങൾ നൽകിയിരുന്നു. ഫ്രഞ്ച് ഭാഷയിൽ അവയ്ക്ക് പറയുന്ന പേരുകൾ എഴുതാനായിരുന്നു ചോദ്യം. ആടിന്റെ ചിത്രത്തിനു താഴെ നബൽ എഴുതിയ ഉത്തരമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ഉത്തരമായി പതിനഞ്ചുകാരൻ എഴുതിയത്.
ആടിന്റെ ഫ്രഞ്ച് പേര് എന്താണെന്ന് എഴുതാതെ വിട്ടാൽ സഹപാഠികൾ തന്നെ കളിയാക്കുമെന്നും അതിനാലാണ് അങ്ങനെ എഴുതിയതെന്നുമാണ് നബലിന്റെ വിശദീകരണം. എന്തായാലും നബലിന്റെ ഉത്തരത്തിന് ടീച്ചർ മാർക്ക് നൽകിയിട്ടില്ല. നബിൽ പരീക്ഷയിൽ പരാജയപ്പെടുകയാണ് ചെയ്തത്.