കുറച്ചെങ്കിലും മാന്യത ഉണ്ടായിരുന്നെങ്കില്‍ മെസി അത് തടയണമായിരുന്നു; മാര്‍ട്ടിനെസ് ചെയ്ത തെറ്റിന് അര്‍ജന്റീന നായകന് രൂക്ഷവിമര്‍ശനം
ഓപ്പണ്‍ ബസില്‍ മാര്‍ട്ടിനെസിനൊപ്പം ലയണല്‍ മെസിയും നില്‍ക്കുന്നുണ്ട്
Publish Date: Wed, 21 Dec 2022 (11:11 IST)
Updated Date: Wed, 21 Dec 2022 (11:20 IST)
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. അര്‍ജന്റീനയുടെ ലോകകപ്പ് വിജയാഘോഷത്തിനിടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെയെ പരിഹസിച്ചതാണ് മെസിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. ടീം നായകനും സീനിയര്‍ താരവുമായ മെസി എമിലിയാനോ മാര്‍ട്ടിനെസിനെ തിരുത്തിയില്ലെന്നാണ് നിരവധി പേര്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.
അര്‍ജന്റീനയിലെ ബ്യൂണസ് എരീസില്‍ വെച്ച് നടന്ന ഓപ്പണ്‍ ബസ് ഘോഷയാത്രയ്ക്കിടെയാണ് എമിലിയാനോ മാര്‍ട്ടിനെസ് എംബാപ്പെയെ പരിഹസിച്ചത്. എംബാപ്പെയുടെ മുഖം ഒരു പാവയുടെ ശരീരത്തോട് ചേര്‍ത്ത് അത് ഉയര്‍ത്തിപിടിച്ച് നൃത്തം ചെയ്യുകയായിരുന്നു മാര്‍ട്ടിനെസ്. എംബാപ്പെയുടെ മുഖമുള്ള പാവ ഉയര്‍ത്തിപിടിച്ച് മാര്‍ട്ടിനെസ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവചിക്കുന്നുണ്ട്.
ഓപ്പണ്‍ ബസില്‍ മാര്‍ട്ടിനെസിനൊപ്പം ലയണല്‍ മെസിയും നില്‍ക്കുന്നുണ്ട്. മാര്‍ട്ടിനെസിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന മെസി മാര്‍ട്ടിനെസിനെ തിരുത്താന്‍ തയ്യാറായില്ലെന്നാണ് വിമര്‍ശനം. മെസിക്കൊപ്പം ക്ലബ് ഫുട്‌ബോളില്‍ ഒന്നിച്ചുകളിക്കുന്ന താരം കൂടിയാണ് എംബാപ്പെ.
രേണുക വേണു
Publish Date: Wed, 21 Dec 2022 (11:11 IST)
Updated Date: Wed, 21 Dec 2022 (11:20 IST)