Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലനിറച്ച് ക്രിസ്റ്റ്യാനോ; യുവെന്റസിനെ മൂന്നു ഗോളിനു തകര്‍ത്ത് റയല്‍ - സെവിയ്യയെ മുട്ടുകുത്തിച്ച് ബയേണ്‍

വലനിറച്ച് ക്രിസ്റ്റ്യാനോ; യുവെന്റസിനെ മൂന്നു ഗോളിനു തകര്‍ത്ത് റയല്‍ - സെവിയ്യയെ മുട്ടുകുത്തിച്ച് ബയേണ്‍

champions league
ടൂറിൻ (ഇറ്റലി) , ബുധന്‍, 4 ഏപ്രില്‍ 2018 (08:43 IST)
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ കത്തിക്കയറിയ പോരാട്ടത്തില്‍ യുവെന്റസിനെ മുട്ടുകുത്തിച്ച് റയൽ മഡ്രിഡ് ജയം സ്വന്തമാക്കി. 3-0ത്തിന്റെ തകര്‍പ്പന്‍ ജയമാണ് ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ റയല്‍ നേടിയത്.

യുവെന്റസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ഗോള്‍ നേടി. തുടക്കത്തിലെ ഗോള്‍ വീണതോടെ യുവെന്റസ് ഉണര്‍ന്നു കളിച്ചെങ്കിലും റയലിന്റെ പ്രതിരോധത്തില്‍ തട്ടി മുന്നേറ്റങ്ങള്‍ പാളി.

രണ്ടാം പകുതിയിലും ഗോളിനായി യുവെന്റസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, 64മത് മിനിറ്റില്‍ മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ ക്രിസ്റ്റ്യാനോ രണ്ടാം ഗോളും കണ്ടെത്തി.

രണ്ട് ഗോളുകള്‍ വീണതോടെ യുവെന്റസ് താരങ്ങള്‍ പരുക്കന്‍ നീക്കങ്ങള്‍ പുറത്തെടുത്തു. ഇതോടെ ഡിബാല ചുവപ്പുകാർഡ് കണ്ടു പുറത്തായി. 72മത് മിനിറ്റിൽ മാഴ്സലോ മൂന്നാം ഗോളും കണ്ടെത്തിയതോടെ റയല്‍ ആധികാരിക ജയം സ്വന്തമാക്കി.

മറ്റൊരു മല്‍സരത്തില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ബയേണ്‍ തോല്‍പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്തവണത്തെ ലോകകപ്പ് ആര്‍ക്ക് ?, അര്‍ജന്റീനയുടെ സാധ്യത എങ്ങനെ ? - വിലയിരുത്തലുമായി റിക്വല്‍മി