Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുള്ളറ്റ് ഹെഡ്ഡറിലൂടെ റയലിനെ മുന്നിലെത്തിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലിവർപൂൾ
, ഞായര്‍, 11 മാര്‍ച്ച് 2018 (13:06 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മാര്‍ക്ക്സ് റാഷ്ഫോഡിലൂടെ പതിനാലാം മിനിറ്റിൽ മാഞ്ചസ്റ്റർ അദ്യ ലീട് നേടുകയായിരുന്നു. തുടർന്ന് പത്തു മിനിട്ടിനുള്ളിൽ തന്നെ ലിവർപൂളിന്റെ വലകുലുക്കി റാഷ്ഫോഡ് വീണ്ടും കരുത്ത് കാട്ടി. എറിക് ബെയ്ലിയുടെ സെല്‍ഫ് ഗോളാണ് ലിവര്‍പൂളിന്റെ സ്കോർ ബോർഡ് ചലിപ്പിച്ച് പരാജയഭാരം കുറച്ചത്.
 
അതേസമയം ലാ ലീഗയിൽ എയ്ബറിനെ ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍ തോല്‍പ്പിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ഇരട്ടഗോളാണ് റയലിനെ മുന്നിലെത്തിച്ചത്. മോഡ്രിച്ചിന്റെ പാസ്സില്‍ നിന്നും മുപ്പതാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനൊയുടെ ആദ്യ ഗോൾ. എന്നാൽ റാമിസിന്റെ ഹെഡ്ഡറിലൂടെ എയ്ബര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില നേടി. പെഡ്രോ ലിയോണിന്റെ കോർണ്ണർ റാമിസ് ഹെഡ്ഡറിലൂടെ ഗോളാക്കുകയായിരുന്നു
 
എന്നിട്ടും എയ്ബറിനെ ഭാഗ്യം തുണച്ചില്ല. കാര്‍വഹാളിന്റെ ക്രോസില്‍ നിന്ന് ബുള്ളറ്റ് ഹെഡ്ഡർ തൊടുത്തുവിട്ട് ക്രിസ്റ്റ്യാനൊ എയ്ബറിനെ നിഷ്പ്രഭമാക്കി. പത്തുമത്സരങ്ങളിൽ നിന്നുമായി പതിനേഴ് ഗോളുകൾ റയൽ വലയിലാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒളിവിൽ