Spain vs Germany: യൂറോ കപ്പില്‍ സ്‌പെയിന്‍-ജര്‍മനി പോരാട്ടം
ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ സ്‌പെയിന്‍-ജര്‍മനി പോരാട്ടം
Publish Date: Mon, 01 Jul 2024 (09:53 IST)
Updated Date: Mon, 01 Jul 2024 (10:00 IST)
Spain vs Germany: യൂറോ കപ്പിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തിനു കളമൊരുങ്ങുന്നു. മുന്‍ കിരീട ജേതാക്കളും യൂറോയിലെ ഫേവറിറ്റുകളുമായ സ്‌പെയിനും ജര്‍മനിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും. യൂറോ കപ്പിലെ തീപാറുന്ന പോരാട്ടം കാണാന്‍ ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ഇനിയുള്ള ദിവസങ്ങള്‍ തള്ളിനീക്കുക.
ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് ക്വാര്‍ട്ടര്‍ ഫൈനലിലെ സ്‌പെയിന്‍-ജര്‍മനി പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ആറിനാണ് മത്സരം ആരംഭിക്കുക.
പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജെര്‍മനി ക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്. സ്‌പെയിന്‍ ആകട്ടെ ജോര്‍ജിയയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് വമ്പന്‍ ജയത്തോടെയാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.