Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂറോ കപ്പിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്, ഡെന്മാർക്കിനെ തകർത്ത് ജർമനി ക്വാർട്ടറിൽ

Euro 2024, Germany

അഭിറാം മനോഹർ

, ഞായര്‍, 30 ജൂണ്‍ 2024 (10:15 IST)
Euro 2024, Germany
യൂറോ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ആതിഥേയരായ ജര്‍മനി യൂറോ കപ്പ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത 2 ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ വിജയം. മഴയും ഇടിമിന്നലും തടസ്സപ്പെടുത്തിയ മത്സരം അല്പസമയം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ജര്‍മനിയുടെ 2 ഗോളുകളും പിറന്നത്. അതേസമയം മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇറ്റലിയെ തോല്‍പ്പിച്ചത്.
 
ഡെന്മാര്‍ക്കിനെതിരായ മത്സരത്തില്‍ ഹാവെര്‍ട്‌സും ജമാല്‍ മുസിയാലയുമായിരുന്നു ജര്‍മനിക്കായി ഗോളുകള്‍ കണ്ടെത്തിയത്. അതേസമയം ഇറ്റലിക്കെതിരെ ഫ്രലേര്‍,വര്‍ഗാസ് എന്നിവരാണ് ഗോളുകള്‍ കണ്ടെത്തിയത്. ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ട് സ്ലൊവാക്കിയയേയും സ്‌പെയിന്‍ ജോര്‍ജിയയേയും നേരിടും. ജോര്‍ജിയ ശക്തരായ എതിരാളികളാണെങ്കിലും ഇംഗ്ലണ്ടും സ്‌പെയിനുമായിരിക്കും ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ സാധ്യതകള്‍ അധികവും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയാകെ ആഹ്ളാദ തരംഗം, കിരീടനേട്ടത്തിൽ ടീം ഇന്ത്യയെ അഭിനന്ദിച്ച് രാഹുലും മോദിയും