Webdunia - Bharat's app for daily news and videos

Install App

മെസിയെ ലോക ഫുട്‌ബോളറാക്കാന്‍ വമ്പന്‍ തിരിമറി നടന്നോ ?; ആരോപണങ്ങള്‍ തള്ളി ഫിഫ

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (11:47 IST)
ബാഴ്സലോണയുടെ സൂപ്പര്‍‌താരം ലയണല്‍ മെസിയെ ലോക ഫുട്‌ബോളറായി തെരഞ്ഞെടുത്തതില്‍ ഒത്തുകളി നടന്നുവെന്ന് ആരോപണം. നിക്കാരഗ്വ ഫുട്‌ബോള്‍ ടീം നായകന്‍ ജുവാന്‍ ബറേറയാണ് ഞെട്ടിപ്പിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ബറേറയ്‌ക്കൊപ്പം ഈജിപ്‌ത് ഫുട്ബോള്‍ ഫെഡറേഷനും സുഡാന്‍ ഫുട്ബോള്‍ അസോസിയേഷനും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഫിഫ തള്ളി.  

“മികച്ച ഫുട്‌ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ താന്‍ വോട്ട് ചെയ്‌തിരുന്നില്ല. എന്നാല്‍ താന്‍ ആദ്യ വോട്ട് മെസിക്കും രണ്ടാം വോട്ട് സാഡിയോ മാനെക്കും മൂന്നാം വോട്ട് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും രേഖപ്പെടുത്തിയെന്നാണ് ഫിഫയുടെ രേഖകളില്‍ പറയുന്നത്” - എന്നും ബറേറ പറഞ്ഞു.

മുഹമ്മദ് സലയ്‌ക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ കണക്കിലെടുത്തില്ലെന്ന ആരോപണമാണ് ഈജിപ്‌ത് ഫുട്ബോള്‍ ഫെഡറേഷന്‍ ഉന്നയിച്ചിരിക്കുന്നത്.

മുഹമ്മദ് സാലയ്‌ക്ക് താന്‍ ചെയ്‌ത വോട്ട് മായ്‌ച്ചു കളയപ്പെട്ടുവെന്നും, ആ വോട്ട് മെസിയുടെ പേരിലാണ് വന്നിരിക്കുന്നതെന്നുമാണ് സുഡാന്‍ ദേശീയ ടീം പരിശീലകന്‍ ഡ്രവ്കോ ലുഗാരിസ് ആരോപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments