Publish Date: Sat, 11 Feb 2023 (10:48 IST)
Updated Date: Sat, 11 Feb 2023 (10:52 IST)
ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള അന്തിമ പട്ടികയില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസി അടക്കം മൂന്ന് പ്രമുഖ താരങ്ങള്‍. മെസിക്കൊപ്പം ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയെന്‍ എംബാപ്പെ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ഇതില്‍ എംബാപ്പെയും മെസിയും തമ്മിലാണ് കടുത്ത പോരാട്ടം. ലോകകപ്പിലെ പ്രകടനങ്ങളാണ് ഇരുവര്‍ക്കും മുന്‍തൂക്കം നല്‍കുന്നത്. അതേസമയം മെസിക്കാണ് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.