Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിഫ ദ ബെസ്റ്റ് പുരസ്കാരം: മെസ്സിക്ക് ലഭിച്ചത് 52 പോയൻ്റ്, എംബാപ്പെയ്ക്ക് 44

ഫിഫ ദ ബെസ്റ്റ് പുരസ്കാരം: മെസ്സിക്ക് ലഭിച്ചത് 52 പോയൻ്റ്, എംബാപ്പെയ്ക്ക് 44
, ചൊവ്വ, 28 ഫെബ്രുവരി 2023 (13:44 IST)
2022ലെ ഫിഫ ദ ബെസ്റ്റ് ഫുട്ബോൾ അവാർഡ്സിൽ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം അർജൻ്റീനയുടെ ലയണൽ മെസ്സിക്കാണ് ലഭിച്ചത്. അർജൻ്റീനയെ ചുമലിലേറ്റി ലോകകപ്പ് നേടികൊടുത്ത മെസ്സിക്ക് തന്നെയാകും പുരസ്കാരമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.52 പോയൻ്റുമായാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്. രണ്ടാമത്തെത്തിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് 44 പോയൻ്റുകളാണ് ലഭിച്ചത്.
 
മൂന്നാം സ്ഥാനത്തെത്തിയ മറ്റൊരു ഫ്രഞ്ച് താരമായ കരിം ബെൻസേമയ്ക്ക് 34 പോയൻ്റാണ് ലഭിച്ചത്. പിഎസ്ജിയിൽ മെസ്സിയുടെയും എംബപ്പെയുടെയും സഹതാരമായ ബ്രസീൽ സൂപ്പർ താരം നെയ്മർ 12 പോയൻ്റുമായി പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി. മെസ്സിക്ക് വേണ്ടി 728 പരിശീലകരും 717 ക്യാപ്റ്റന്മാരും 836 മാധ്യമപ്രവർത്തകരും 13,45,851 ഫാൻസും വോട്ട് ചെയ്തു.
 
28 പോയൻ്റുമായി ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് നാലാമതും 24 പോയൻ്റുമായി നോർവെയുടെ എർലിങ് ഹാലൻഡ് അഞ്ചാം സ്ഥാനത്തുമാണ്. സാദിയ മാനെ(19) ജൂലിയൻ ആൽവാരസ്(17) അഷ്റഫ് ഹക്കിമി(15),നെയ്മർ (13) കെവിൻ ഡിബ്ബ്ര്യൂയ്നെ (10) എന്നിവരാണ് ആദ്യ പത്തിലെത്തിയ താരങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Australia 3rd Test: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ മുതല്‍, ടീമില്‍ രാഹുലിനെ ഒഴിവാക്കി ഗില്ലിനെ ഉള്‍പ്പെടുത്തും, അശ്വിന്‍ ഉപനായകനാകും